---
title: "ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി ഒഴിവുകൾ"
english_title: "new job vacancies government departments Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/294561/new-job-vacancies-government-departments-sharjah"
published_at: "2025-06-05T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841d35e1fb8f_etretret.jpg"
keywords: []
---

# ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി ഒഴിവുകൾ

> **Lead Summary:** **ഷാർജ : [ **ഷാർജ സർക്കാരിന്റെ വിവിധ വകുപ്പ് സ്ഥാപനങ്ങളിലായി 400 പുതിയ ജോലി ഒഴിവുകൾ സൃഷ്ടിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.

## Article Content

**ഷാർജ : [ **ഷാർജ സർക്കാരിന്റെ വിവിധ വകുപ്പ് സ്ഥാപനങ്ങളിലായി 400 പുതിയ ജോലി ഒഴിവുകൾ സൃഷ്ടിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.

സർക്കാരിന്റെ സ്വദേശിവത്കരണ നയം ശക്തിപ്പെടുത്തുന്നതിനും സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് ഈ തീരുമാനം. എമിറേറ്റിലെ വിവിധ സർക്കാർ വകുപ്പുകളിലേയ്ക്കായിരിക്കും ഈ നിയമനങ്ങൾ നടത്തപ്പെടുക.

വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, ഭരണ സേവനങ്ങൾ, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിലായി ഒഴിവുകൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സൂക്ഷ്മമായ അപേക്ഷാ സമർപ്പണവും തിരഞ്ഞെടുപ്പുമുളള പ്രക്രിയകളിലൂടെയാകും നിയമനങ്ങൾ നടക്കുക. ഷാർജയിലെ യുവാക്കളും തൊഴിൽ അന്വേഷകരുമായ സ്വദേശികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ്.

സ്വദേശിവത്കരണം വേഗത്തിലാക്കുക, യുവാക്കൾക്ക് സ്ഥിരതയുള്ള തൊഴിൽ ലഭ്യമാക്കുക, സർക്കാർ സംവിധാനങ്ങളിലെ സേവന നിലവാരം ഉയർത്തുക, ആധുനിക പ്രവർത്തനക്ഷമതയുള്ള ഭരണ സംവിധാനത്തിനായി പുതുതലമുറയെ ഉൾപ്പെടുത്തുക, വിദേശികളെ ആശ്രയിക്കാതെ സ്വദേശികളിൽ നിന്ന് തന്നെ കഴിവും സേവനവും പരമാവധി ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഇതെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/294561/new-job-vacancies-government-departments-sharjah)