---
title: "ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് ദുബായിൽ മരിച്ചു"
english_title: "Malayali youth dies Dubai during Eid al Adha celebrations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/294797/malayali-youth-dies-dubai-during-eid-al-adha-celebrations-new"
published_at: "2025-06-07T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843d0f02cf2f_yrt.jpg"
keywords: []
---

# ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് ദുബായിൽ മരിച്ചു

> **Lead Summary:** **ദുബായ്: [ **ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് ദുബായിൽ അപകടത്തിൽ മരിച്ചു. കോട്ടയം വേളൂര്‍ സ്വദേശി ഐസക് പോള്‍ ആണ് മരിച്ചത്.

## Article Content

**ദുബായ്: [ **ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് ദുബായിൽ അപകടത്തിൽ മരിച്ചു. കോട്ടയം വേളൂര്‍ സ്വദേശി ഐസക് പോള്‍ ആണ് മരിച്ചത്.

ബലി പെരുന്നാൾ അവധി ദിനമായിരുന്ന ഇന്നലെ(വെള്ളി) ദുബായ് ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെ അപകടമുണ്ടാകുകയും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഐസക്കിന്റെ ഭാര്യയും അവരുടെ സഹോദരൻ ഐവിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/294797/malayali-youth-dies-dubai-during-eid-al-adha-celebrations-new)