ദുബായ് : (gcc.truevisionnews.com) ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവ എൻജിനീയർ ദുബായിൽ സ്കൂബ ഡൈവിങ് ചെയ്യുമ്പോൾ അപകടത്തിൽ മരിച്ചത് പ്രവാസി മലയാളി സമൂഹത്തിന് വേദനയായി. തൃശൂർ വടക്കാഞ്ചേരി വേലൂർ ഒലെക്കേങ്കിൽ വീട്ടിൽ ഐസക് പോള്‍ (29) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സഹോദരൻ ഐവിന് പരുക്കേൽക്കുകയും ചെയ്തു. ഭാര്യ രേഷ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലുള്ള ഐവിൻ അപകടനില തരണം ചെയ്തതായി ബന്ധു പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി യുഎഇയിലുള്ള ഐസക് ദുബായ് അലെക് എൻജീനിയറിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ രേഷ്മയും എൻജിനീയറാണ്.
ബലി പെരുന്നാൾ അവധി ദിനമായ ഇന്നലെ (വെള്ളി) രാവിലെ ദുബായ് ജുമൈറ ബീച്ചില്‍ സ്കൂബ ഡൈവിങ്ങിനിടെ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു. ഓക്സിജൻ ലഭിക്കാതെ ഐസക്കിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്ന് പറയുന്നു. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോൾ-ഷീജ ദമ്പതികളുടെ മകനാണ്. ദുബായ് പൊലീസ് മോർച്ചറിയിലുള്ള മൃതദേഹം പെരുന്നാൾ അവധി കഴിഞ്ഞ് തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് കരുതുന്നു.
Malayali youth dies Dubai after suffering heart attack due lack oxygen while scuba diving