---
title: "ദുബൈയിലും അബുദാബിയിലും മൂടല്‍മഞ്ഞ് മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു"
english_title: "Fog warning yellow alerts announced Dubai and Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/295002/fog-warning-yellow-alerts-announced-dubai-and-abu-dhabi"
published_at: "2025-06-08T12:50:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68453a295ffac_fghgf.jpg"
keywords: []
---

# ദുബൈയിലും അബുദാബിയിലും മൂടല്‍മഞ്ഞ് മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

> **Lead Summary:** **ദുബൈ: [ ** ദുബൈയിലും അബുദാബിയിലും മൂടല്‍മഞ്ഞ് മുന്നറിയിപ്പ്. ഇന്ന് രാവിലെ ദുബൈയിലും അബുദാബിയിലുമുടനീളം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അബുദാബിയിലെ അല്‍ ഫയാ റോഡ്, അര്‍ജാന്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

## Article Content

**ദുബൈ: [ ** ദുബൈയിലും അബുദാബിയിലും മൂടല്‍മഞ്ഞ് മുന്നറിയിപ്പ്. ഇന്ന് രാവിലെ ദുബൈയിലും അബുദാബിയിലുമുടനീളം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അബുദാബിയിലെ അല്‍ ഫയാ റോഡ്, അര്‍ജാന്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

രാവിലെ എട്ട് മണി വരെ മൂടല്‍മഞ്ഞ് മൂലം ദൃശ്യപര്യത കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ അന്തരീക്ഷമാണ്. പരമാവധി കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസും 41 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസും 29 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. മിതമായ രീതിയില്‍ കാറ്റ് വീശും. മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/295002/fog-warning-yellow-alerts-announced-dubai-and-abu-dhabi)