---
title: "പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി"
english_title: " woman gave birth baby during the Hajj ritual"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/295043/woman-gave-birth-baby-during-the-hajj-ritual"
published_at: "2025-06-08T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68455c35293d3_tryty.jpg"
keywords: []
---

# പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

> **Lead Summary:** **മക്ക: [ **ഹജ് കർമ്മത്തിനിടെ ആഫ്രിക്കൻ യുവതിക്ക് കുഞ്ഞു പിറന്നു. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ടോഗോ റിപ്പബ്ലിക്കില്‍ നിന്നുള്ള മുപ്പതുകാരിയായ അവാ സെബ്‌ഗോ ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഹജിലെ ഏറ്റവും വലിയ ആരാധന കർമ്മമായ അറഫ സംഗമത്തിനിടെയാണ് കുഞ്ഞു പിറന്നത്.

## Article Content

**മക്ക: [ **ഹജ് കർമ്മത്തിനിടെ ആഫ്രിക്കൻ യുവതിക്ക് കുഞ്ഞു പിറന്നു. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ടോഗോ റിപ്പബ്ലിക്കില്‍ നിന്നുള്ള മുപ്പതുകാരിയായ അവാ സെബ്‌ഗോ ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഹജിലെ ഏറ്റവും വലിയ ആരാധന കർമ്മമായ അറഫ സംഗമത്തിനിടെയാണ് കുഞ്ഞു പിറന്നത്.

അറഫയിലെ 806 -ാം നമ്പര്‍ ഫീല്‍ഡ് സര്‍വീസ് സെന്ററിനു കീഴിലെ തീര്‍ഥാടകരുടെ ക്യാംപിനകത്താണ് യുവതിയുുടെ പ്രസവം നടന്നത്. ഹജിനെത്തുമ്പോൾ ഏഴുമാസം ഗർഭിണിയായിരുന്നു അവാ സെബ്ഗോ. ക്യാംപിൽ സൗദി അധികൃതർ വിപുലമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അറഫ ദിനത്തിൽ അറഫയിൽ തന്നെ പ്രസവം നടന്നതിന്റെ ഓർമയ്ക്കായി കുഞ്ഞിന് അറഫ എന്ന് പേരിട്ടു.

കുഞ്ഞിനെയും അമ്മയെയും പിന്നീട് മക്കയിലെ ജബല്‍ അല്‍റഹ്മ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ സ്ഥിതിഗതികള്‍ ഉറപ്പാക്കിയ ശേഷം തീര്‍ഥാടകയെ ഹജ് പൂര്‍ത്തിയാക്കാന്‍ ക്യാംപിലേക്കു തന്നെ തിരിച്ചയച്ചു. ഹജിലെ ബാക്കി കർമങ്ങൾ ഇവർ നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/295043/woman-gave-birth-baby-during-the-hajj-ritual)