---
title: "ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം"
english_title: "Heavy rains Oman roads flooded houses damaged"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/295104/heavy-rains-oman-roads-flooded-houses-damaged"
published_at: "2025-06-08T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845a8b60b0a9_gdfgdfg.jpg"
keywords: []
---

# ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

> **Lead Summary:** **മസ്കറ്റ്: [ ** ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത നാശം. മുസന്ദം ​ഗവർണറേറ്റിലെ ലിമയിലെ നിയാബാത്തിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. കനത്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ടുകളുണ്ടാകുകയും ​ഗതാ​ഗത തടസ്സം നേരിടുകയും ചെയ്തിരുന്നു.

## Article Content

**മസ്കറ്റ്: [ ** ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത നാശം. മുസന്ദം ​ഗവർണറേറ്റിലെ ലിമയിലെ നിയാബാത്തിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. കനത്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ടുകളുണ്ടാകുകയും ​ഗതാ​ഗത തടസ്സം നേരിടുകയും ചെയ്തിരുന്നു.

കൂടാതെ, റോഡുകൾ തകരുകയും വീടുകൾക്ക് നാശം സംഭവിക്കുകയും ചെയ്തു. മഴയിൽ അൽ ഖാബ, അൽ അഖൂബ്, അൽ അഖ്, അൽ ​ഗബ്ൻ, ഖാർത്തൂം, അൽ അസ്ഫർ, അൽ ഖസീബ തുടങ്ങിയ വാദികൾ കവിഞ്ഞൊഴുകുകയും ചെയ്തു.

കനത്ത മഴയിൽ ലിമയിലെ നിയാബത്തിൽ നാശനഷ്ടങ്ങളുണ്ടായതായി ഖസബ് മുനിസിപ്പാലിറ്റി ഡയറക്ടർ ഹമദ് ബിൻ ഇബ്രാഹിം അൽ ശൂഹി അറിയിച്ചു. പ്രദേശത്തെ ചില വീടുകൾക്ക് നാശം സംഭവിച്ചതായും ഉൾ റോഡുകൾ തകർന്നതായും ലിമയിൽ ​ഗതാ​ഗത തടസ്സം നേരിട്ടതായും അദ്ദേഹം പറഞ്ഞു.

അൽ സൂർ, അൽ സബാബ, അൽ അഖബ്, അൽ ഹീന എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ ബാധിച്ചത്. പ്രധാന റോഡുകൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബാധിത പ്രദേശങ്ങളിലെ തകർന്ന റോഡുകൾ പുന:നിർമിച്ച് ​ഗതാ​ഗത യോ​ഗ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/295104/heavy-rains-oman-roads-flooded-houses-damaged)