---
title: "ബഹ്റൈനില്‍ വേനൽ കനത്തു; താപനില ഉയരുന്നു"
english_title: "Summer intense Bahrain temperatures are rising"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/295175/summer-intense-bahrain-temperatures-are-rising"
published_at: "2025-06-09T11:15:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846753106137_ffg.jpg"
keywords: []
---

# ബഹ്റൈനില്‍ വേനൽ കനത്തു; താപനില ഉയരുന്നു

> **Lead Summary:** **മനാമ: [** ബഹ്റൈനില്‍ വേനല്‍ച്ചൂട് ഉയരുന്നു. രാജ്യത്ത് അടുത്ത ആഴ്ച മുഴുവന്‍ താപനില ഉയരുമെന്നാണ് അറിയിപ്പ്. കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. ജൂൺ എട്ട് മുതല്‍ ജൂൺ 12 വരെ ചൂട് ഉയരും.

## Article Content

**മനാമ: [** ബഹ്റൈനില്‍ വേനല്‍ച്ചൂട് ഉയരുന്നു. രാജ്യത്ത് അടുത്ത ആഴ്ച മുഴുവന്‍ താപനില ഉയരുമെന്നാണ് അറിയിപ്പ്. കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. ജൂൺ എട്ട് മുതല്‍ ജൂൺ 12 വരെ ചൂട് ഉയരും.

പ​ക​ൽ താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ​നി​ന്ന് തു​ട​ങ്ങി ക്ര​മേ​ണ ഉ​യ​രും. ആ​ഴ്ച​യു​ടെ മ​ധ്യ​ത്തി​ൽ ചൂ​ട് 44 ഡി​ഗ്രി വ​രെ ഉ​യ​രും. രാ​ത്രി കു​റ​ഞ്ഞ താ​പ​നി​ല 21 ഡി​ഗ്രി​ക്കും 26 ഡി​ഗ്രി​ക്കും ഇ​ട​യി​ലാ​യി​രി​ക്കും. അതേസമയം യുഎഇയിലെ പല സ്ഥലങ്ങളിലും ബലിപെരുന്നാൾ അവധി ദിവസങ്ങളില്‍ മഴ ലഭിച്ചു. രാജ്യത്ത് മഴ പെയ്തതോടെ കനത്ത ചൂടിന് ആശ്വാസമായി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/295175/summer-intense-bahrain-temperatures-are-rising)