---
title: "ദുബായിൽ രണ്ട് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം; 13 വിദ്യാർഥികൾക്കും ഒരു അധ്യാപകനും പരിക്ക്"
english_title: "Dubai two school buses collide Dubai thirteen students and teacher injury"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/295370/dubai-two-school-buses-collide-dubai-thirteen-students-and-teacher-injury"
published_at: "2025-06-10T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847bf72aca2e_gdfgf.jpg"
keywords: []
---

# ദുബായിൽ രണ്ട് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം; 13 വിദ്യാർഥികൾക്കും ഒരു അധ്യാപകനും പരിക്ക്

> **Lead Summary:** **ദുബായ് : [**ബലി പെരുന്നാളവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറന്ന ഇന്നലെയുണ്ടായ സ്കൂൾ ബസ് അപകടത്തിൽ 13 വിദ്യാർഥികൾക്കും ഒരു അധ്യാപകനും പരുക്കേറ്റു. സ്കൂൾ വിട്ട് മടങ്ങുമ്പോൾ വൈകിട്ട് മൂന്നോടെ ദുബായ് ദേശീയ പാത ഇ311-ൽ അജ്മാനിഷ നിന്ന് ഷാർജയിലേക്കുള്ള ദിശയിൽ രണ്ടുസ്കൂൾ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. 6 മുതൽ 12 വയസ്സുവരെയുള്ളവരാണ് പരുക്കേറ്റ കുട്ടികൾ. ഇവരെല്ലാം പാക്കിസ്ഥാൻ സ്വദേശികളാണ്.

## Article Content

**ദുബായ് : [**ബലി പെരുന്നാളവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറന്ന ഇന്നലെയുണ്ടായ സ്കൂൾ ബസ് അപകടത്തിൽ 13 വിദ്യാർഥികൾക്കും ഒരു അധ്യാപകനും പരുക്കേറ്റു. സ്കൂൾ വിട്ട് മടങ്ങുമ്പോൾ വൈകിട്ട് മൂന്നോടെ ദുബായ് ദേശീയ പാത ഇ311-ൽ അജ്മാനിഷ നിന്ന് ഷാർജയിലേക്കുള്ള ദിശയിൽ രണ്ടുസ്കൂൾ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. 6 മുതൽ 12 വയസ്സുവരെയുള്ളവരാണ് പരുക്കേറ്റ കുട്ടികൾ. ഇവരെല്ലാം പാക്കിസ്ഥാൻ സ്വദേശികളാണ്.

അപകടത്തെക്കുറിച്ച് 3.11ന് ദേശീയ ആംബുലൻസിന് വിവരം ലഭിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം ആരംഭിക്കാൻ 13 മിനിറ്റിനുള്ളിൽ എമർജൻസി മെഡിക്കൽ ടീം സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെ ഷാർജ അൽ ഖാസിമി ആശുപത്രിയിലും മറ്റുള്ളവരെ അജ്മാൻ ഖലീഫ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. അൽ ഖാസമി ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ പിന്നീട്ആശുപത്രി വിട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/295370/dubai-two-school-buses-collide-dubai-thirteen-students-and-teacher-injury)