മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ ഖാ​ലി​ദ് വ​ട​ക​ര ഖ​ത്ത​റി​ൽ അന്തരിച്ചു

മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ ഖാ​ലി​ദ് വ​ട​ക​ര ഖ​ത്ത​റി​ൽ അന്തരിച്ചു
Jun 10, 2025 02:11 PM | By Susmitha Surendran

ദോ​ഹ: (gcc.truevisionnews.com) ഖ​ത്ത​റി​ലെ മാ​പ്പി​ള​പ്പാ​ട്ട് വേ​ദി​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഖാ​ലി​ദ് വ​ട​ക​ര (66) ദോ​ഹ​യി​ൽ അന്തരിച്ചു . വ​ട​ക​ര മു​ക​ച്ചേ​രി സ്വ​ദേ​ശി​യാ​ണ് ഇ​ദ്ദേ​ഹം. അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സൂ​ഖ് വാ​ഖി​ഫി​ലെ ക​ട​യി​ൽ ജോ​ലി ചെ​യ്ത് വ​രു​ക​യാ​യി​രു​ന്ന ഖാ​ലി​ദ് ക​ഴി​ഞ്ഞ 35 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഖ​ത്ത​റി​ലെ പ്ര​വാ​സി സം​ഗീ​താ​സ്വാ​ദ​ക​ർ​ക്കി​ട​യി​ലെ സ്വീ​കാ​ര്യ​നാ​യ ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു.

പ്ര​വാ​സി മെ​ഹ്ഫി​ൽ സ​ദ​സ്സു​ക​ളി​ൽ ത​ന്റെ മ​നോ​ഹ​ര​മാ​യ ശ​ബ്ദ​വും ഹാ​ർ​മോ​ണി​യം താ​ള​വും​കൊ​ണ്ട് മേ​ൽ​വി​ലാ​സം കു​റി​ച്ച ക​ലാ​കാ​ര​നാ​യ ഖാ​ലി​ദ്, ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ക്രി​യേ​ഷ​ൻ സെൻറ​ർ (ഐ.​സി.​ആ​ർ.​സി) വേ​ദി​ക​ളി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​നാ​യ​ത്. നി​ര​വ​ധി പ്ര​വാ​സി ഗാ​ന​ര​ച​യി​താ​ക്ക​ളു​ടെ വ​രി​ക​ൾ​ക്ക് സം​ഗീ​ത​വും ന​ൽ​കി.

മു​ക​ച്ചേ​രി ഉ​രു​ണി​ന്റ​വി​ട എ​ട​ത്തി​ൽ ഉ​മ്മ​ർ​കു​ട്ടി​യു​ടെ​യും ഖ​ദീ​ജ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സീ​ന​ത്ത്. മ​ക്ക​ൾ: ജ​സീ​ല, ജ​സ്ന, ബാ​യി​സ്. മ​രു​മ​ക​ൻ: മു​ഹ​മ്മ​ദ് ഷാ​ഫി, പ​രേ​ത​നാ​യ അ​നീ​സ്. ഖ​ത്ത​ർ കെ.​എം.​സി.​സി അ​ൽ ഇ​ഹ്‌​സാ​ൻ മ​യ്യി​ത്ത് പ​രി​പാ​ല​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും.





Khalid vatakara passed away Doha.

Next TV

Related Stories
പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jun 10, 2025 06:33 PM

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍...

Read More >>
ഒമാനിൽ വാദി ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

Jun 10, 2025 03:45 PM

ഒമാനിൽ വാദി ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി...

Read More >>
മലയാളികളുൾപ്പടെ ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു, ആറ് മരണം

Jun 10, 2025 11:36 AM

മലയാളികളുൾപ്പടെ ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു, ആറ് മരണം

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ്...

Read More >>
Top Stories










News Roundup