---
title: "ദുബായിൽ പൊതുഗതാഗത യാത്രക്കാർ കൂടുന്നു; അവധിദിവസങ്ങളിൽ 75.8 ലക്ഷം യാത്രക്കാർ"
english_title: "Public transport ridership increases Dubai million passengers during holidays"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/295605/public-transport-ridership-increases-dubai-million-passengers-during-holidays"
published_at: "2025-06-11T12:54:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68492f7f41b76_fff.jpg"
keywords: []
---

# ദുബായിൽ പൊതുഗതാഗത യാത്രക്കാർ കൂടുന്നു; അവധിദിവസങ്ങളിൽ 75.8 ലക്ഷം യാത്രക്കാർ

> **Lead Summary:** **ദുബായ് : [ ** ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ ദുബായിലെ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 75.8 ലക്ഷം യാത്രക്കാർ. ദുബായ് മെട്രോ, ട്രാം, ബസ്, ടാക്സി, അബ്ര എന്നിവിടങ്ങളിലാണ് ഇത്രയും പേർ യാത്ര ചെയ്തതെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

## Article Content

**ദുബായ് : [ ** ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ ദുബായിലെ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 75.8 ലക്ഷം യാത്രക്കാർ. ദുബായ് മെട്രോ, ട്രാം, ബസ്, ടാക്സി, അബ്ര എന്നിവിടങ്ങളിലാണ് ഇത്രയും പേർ യാത്ര ചെയ്തതെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

ദുബായിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണമേറുന്നതായാണ് ഈ മാസം 5 മുതൽ 8 വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ദുബായ് മെട്രോയിലെ റെഡ്, ഗ്രീൻ ലൈനുകളിൽ മാത്രം 27.86 ലക്ഷം പേർ യാത്ര ചെയ്തു. ട്രാമിൽ 1,19,917 പേരും ബസ്സിൽ 16.63 ലക്ഷം പേരും സഞ്ചരിച്ചു. 3,07,684 ആണ് ജലഗതാഗതം പ്രയോജനപ്പെടുത്തിയത്. ദുബായ് ടാക്സികളിൽ 21.96 ലക്ഷം പേരും ഷെയർ ടാക്സികളിൽ 5,04,159 പേരും യാത്ര ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/295605/public-transport-ridership-increases-dubai-million-passengers-during-holidays)