---
title: "യാത്രക്കാർക്ക് സന്തോഷവാർത്ത; റിയാദ് മെട്രോയിൽ ഇ-സ്കൂട്ടറുകൾ വാടകയ്ക്ക്"
english_title: " riyadh metro offers rental electric scooters for travelers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/295763/riyadh-metro-offers-rental-electric-scooters-for-travelers"
published_at: "2025-06-12T11:49:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a71fe05557_dgfzdsg.jpg"
keywords: []
---

# യാത്രക്കാർക്ക് സന്തോഷവാർത്ത; റിയാദ് മെട്രോയിൽ ഇ-സ്കൂട്ടറുകൾ വാടകയ്ക്ക്

> **Lead Summary:** **റിയാദ് : [**റിയാദ് മെട്രോ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമായി വാടകയ്ക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ നൽകുന്നു. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ബ്ലൂലൈനിലെ വിവിധ സ്റ്റേഷനുകളിലെ പുറം കവാടങ്ങളിലാണ് ഇ സ്കൂട്ടറുകൾ വാടകയ്ക്ക് ലഭ്യമാകുക. എന്നാൽ റിയാദ് മെട്രോയ്ക്കുള്ളിൽ സ്കൂട്ടറുകൾ കൊണ്ടുപോകാൻ അനുവാദം ലഭിക്കുകയില്ല.

## Article Content

**റിയാദ് : [**റിയാദ് മെട്രോ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമായി വാടകയ്ക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ നൽകുന്നു. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ബ്ലൂലൈനിലെ വിവിധ സ്റ്റേഷനുകളിലെ പുറം കവാടങ്ങളിലാണ് ഇ സ്കൂട്ടറുകൾ വാടകയ്ക്ക് ലഭ്യമാകുക. എന്നാൽ റിയാദ് മെട്രോയ്ക്കുള്ളിൽ സ്കൂട്ടറുകൾ കൊണ്ടുപോകാൻ അനുവാദം ലഭിക്കുകയില്ല.

**നീല ലൈനിൽ ഇ സ്കൂട്ടറുകൾ ലഭ്യമാകുന്ന സ്റ്റേഷനുകളും കവാടങ്ങളും.**

ഡോ. സുലൈമാൻ അൽ ഹബീബ് സ്റ്റേഷൻ എക്സിറ്റുകൾ 1, 2, 3, 4, അൽ മുറൂജ് സ്റ്റേഷൻ - എക്സിറ്റുകൾ 1, 2, 3, 4, കിങ് ഫഹദ് ഡിസ്ട്രിക്റ്റ് സ്റ്റേഷൻ - എക്സിറ്റുകൾ 1, 2, കിങ് ഫഹദ് ഡിസ്ട്രിക്റ്റ് 2 സ്റ്റേഷൻ - എക്സിറ്റുകൾ 1, 2, 3, 4, 5 ,അൽ വുറുദ് 2 സ്റ്റേഷൻ - എക്സിറ്റുകൾ 1, 2, 3, 4, അൽ ഉറുബ സ്റ്റേഷൻ - എക്സിറ്റുകൾ 1, 2, 3, 4,അലിൻമ ബാങ്ക് സ്റ്റേഷൻ - എക്സിറ്റുകൾ 1, 2, 3, 4,ബാങ്ക് അൽബിലാദ് സ്റ്റേഷൻ - എക്സിറ്റുകൾ 1, 2, 3, 4, കിങ് ഫഹദ് ലൈബ്രറി സ്റ്റേഷൻ - എക്സിറ്റുകൾ 1, 2, 3, 4, 5, ആഭ്യന്തര മന്ത്രാലയം - എക്സിറ്റ് 3

വിശദാംശങ്ങൾക്കായി ദർബ് മൊബൈൽ അപ്ലിക്കേഷനിലൊ, കസ്റ്റമർ സേവന നമ്പരിൽ 19933 ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/295763/riyadh-metro-offers-rental-electric-scooters-for-travelers)