---
title: "കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്"
english_title: " young man from Kannur died  Ajman he arrived on a visitor visa 20 days ago"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/295772/young-man-from-kannur-died-ajman-he-arrived-on-a-visitor-visa-20-days-ago"
published_at: "2025-06-12T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a74f7e450f_dgdfzg.jpg"
keywords: []
---

# കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

> **Lead Summary:** **അജ്മാൻ: [** സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ മുണ്ടേരിച്ചാപ്പ ഈന്തുംകാട്ടിൽ ഇബ്രാഹിമിന്റെ മകൻ ഫസ് ലു ആണ് മരിച്ചത്. 20 ദിവസം മുൻപാണ് ഫസ് ലു യുഎഇയിലെത്തിയത്.

## Article Content

**അജ്മാൻ: [** സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ മുണ്ടേരിച്ചാപ്പ ഈന്തുംകാട്ടിൽ ഇബ്രാഹിമിന്റെ മകൻ ഫസ് ലു ആണ് മരിച്ചത്. 20 ദിവസം മുൻപാണ് ഫസ് ലു യുഎഇയിലെത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. മാതാവ്: നസീമ കുളങ്കരങ്കണ്ടി. ഭാര്യ: ജുനൈദ. മക്കൾ: അസ് വ, അർമാൻ. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/295772/young-man-from-kannur-died-ajman-he-arrived-on-a-visitor-visa-20-days-ago)