---
title: "അപൂർവ കാഴ്ച; യുഎഇയിൽ സ്ട്രോബെറി ചന്ദ്രൻ; പിങ്ക് തിളക്കം ആസ്വദിച്ച് ജനം"
english_title: "Rare sight Strawberry Moon UAE People enjoy pink glow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/295972/rare-sight-strawberry-moon-uae-people-enjoy-pink-glow"
published_at: "2025-06-13T11:58:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bc57edb2e7_dfsdf.jpg"
keywords: []
---

# അപൂർവ കാഴ്ച; യുഎഇയിൽ സ്ട്രോബെറി ചന്ദ്രൻ; പിങ്ക് തിളക്കം ആസ്വദിച്ച് ജനം

> **Lead Summary:** **അബുദാബി : [** യുഎഇയിൽ 'സ്ട്രോബെറി ചന്ദ്രൻ' ആകാശത്ത് തെളിഞ്ഞു. ഇന്നലെ(ബുധൻ) വൈകിട്ട് യുഎഇയിലെ നിവാസികൾക്ക് ഈ അപൂർവ കാഴ്ച ആസ്വദിക്കാനുള്ള അവസരം ലഭിച്ചു. പൂർണമയും പിങ്ക് നിറത്തിൽ ചന്ദ്രൻ തെളിയില്ലെന്നത് നേരത്തെ ജ്യോതിശാസ്ത്രജ്ഞർ വ്യക്തമാക്കിയിരുന്നെങ്കിലും ചന്ദ്രോദയത്തിന്റെ തുടക്കത്തിൽ ചന്ദ്രന്റെ താഴ്ന്ന സ്ഥാനവും അന്തരീക്ഷത്തിലെ പൊടി കണങ്ങളും പ്രകാശവികിരണവും ചേർന്നതോടെ അതിനൊരു കൊച്ചു പിങ്ക് തിളക്കം ലഭിച്ചു.

## Article Content

**അബുദാബി : [** യുഎഇയിൽ 'സ്ട്രോബെറി ചന്ദ്രൻ' ആകാശത്ത് തെളിഞ്ഞു. ഇന്നലെ(ബുധൻ) വൈകിട്ട് യുഎഇയിലെ നിവാസികൾക്ക് ഈ അപൂർവ കാഴ്ച ആസ്വദിക്കാനുള്ള അവസരം ലഭിച്ചു. പൂർണമയും പിങ്ക് നിറത്തിൽ ചന്ദ്രൻ തെളിയില്ലെന്നത് നേരത്തെ ജ്യോതിശാസ്ത്രജ്ഞർ വ്യക്തമാക്കിയിരുന്നെങ്കിലും ചന്ദ്രോദയത്തിന്റെ തുടക്കത്തിൽ ചന്ദ്രന്റെ താഴ്ന്ന സ്ഥാനവും അന്തരീക്ഷത്തിലെ പൊടി കണങ്ങളും പ്രകാശവികിരണവും ചേർന്നതോടെ അതിനൊരു കൊച്ചു പിങ്ക് തിളക്കം ലഭിച്ചു.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ വിസ്മയ കാഴ്ച നേരിൽ കണ്ടു. അബുദാബി, ദുബായ്, ഷാർജ എന്നീ നഗരങ്ങളിൽ നിന്നുള്ള ഫൊട്ടോഗ്രഫർമാർ ചന്ദ്രന്റെ കാഴ്ച പകർത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/295972/rare-sight-strawberry-moon-uae-people-enjoy-pink-glow)