---
title: "യാത്രക്കാർക്ക് മുന്നറിയിപ്പ്; ഷാർജ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾക്ക് തടസ്സം"
english_title: "Warning passengers Services from Sharjah Airport disrupted"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/296081/warning-passengers-services-from-sharjah-airport-disrupted"
published_at: "2025-06-14T06:50:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684cce91d7bb5_fsdf.jpg"
keywords: []
---

# യാത്രക്കാർക്ക് മുന്നറിയിപ്പ്; ഷാർജ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾക്ക് തടസ്സം

> **Lead Summary:** **ഷാർജ: [** ചില പ്രദേശങ്ങളിലെ വ്യോമപാത അടച്ചതിനെത്തുടർന്ന് ഇന്ന് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഒട്ടേറെ വിമാന സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി ഷാർജ വിമാനത്താവളം അധികൃതർ അറിയിച്ചു. യാത്രക്കാർ അവരുടെ വിമാന വിവരങ്ങൾ കൃത്യമായി പരിശോധിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദേശിച്ചു.

## Article Content

**ഷാർജ: [** ചില പ്രദേശങ്ങളിലെ വ്യോമപാത അടച്ചതിനെത്തുടർന്ന് ഇന്ന് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഒട്ടേറെ വിമാന സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി ഷാർജ വിമാനത്താവളം അധികൃതർ അറിയിച്ചു. യാത്രക്കാർ അവരുടെ വിമാന വിവരങ്ങൾ കൃത്യമായി പരിശോധിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദേശിച്ചു.

യാത്രാനുഭവം സുഗമമാക്കുന്നതിനായി വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനത്തിന്റെ നിലവിലെ സ്ഥിതി ഉറപ്പിക്കാൻ യാത്രക്കാർ അതത് എയർലൈൻസുമായി നേരിട്ട് ബന്ധപ്പെടണം. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും സേവനങ്ങളും നിലനിർത്തുന്നതിനാവശ്യമായ എല്ലാ നടപടികളും നടപ്പിലാക്കുന്നുണ്ടെന്നും വിമാനത്താവളം അധികൃതർ യാത്രക്കാർക്ക് ഉറപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/296081/warning-passengers-services-from-sharjah-airport-disrupted)