---
title: "പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Expatriate Malayali dies after collapsing while working Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/296187/expatriate-malayali-dies-after-collapsing-while-working-oman"
published_at: "2025-06-14T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d424949610_57.jpg"
keywords: []
---

# പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **മസ്കത്ത്: [** പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ 22 വർഷമായി ഒമാനിൽ ഡയറി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഒമാൻ നാദ ഡയറി കമ്പനിയിൽ രാവിലെ ഡ്യൂട്ടിക്കെത്തി പഞ്ച് ചെയ്ത ശേഷം സഹപ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

## Article Content

**മസ്കത്ത്: [** പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ 22 വർഷമായി ഒമാനിൽ ഡയറി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഒമാൻ നാദ ഡയറി കമ്പനിയിൽ രാവിലെ ഡ്യൂട്ടിക്കെത്തി പഞ്ച് ചെയ്ത ശേഷം സഹപ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ആറ് മാസം മുൻപാണ് കൃഷ്ണകുമാർ ഒമാൻ നാദ ഡയറിയിൽ ജോലിയിൽ പ്രവേശിച്ചത്. ഇതിനു മുൻപ് ഒമാനിലെ നിരവധി കമ്പനികളിൽ ഡയറി സെയിൽസ്മാനായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ അശ്വിനി, മകൾ കൃതി. നിലവിൽ മസ്കത്ത് അൽ ഖുവൈർ ബുർജീൽ ഹോസ്പിറ്റലിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ കെഎംസിസി പ്രവർത്തകർ നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/296187/expatriate-malayali-dies-after-collapsing-while-working-oman)