---
title: "കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു"
english_title: "Kannur native dies after falling from building Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/296189/kannur-native-dies-after-falling-from-building-kuwait"
published_at: "2025-06-14T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d435baf300_sadasd.jpg"
keywords: []
---

# കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [** കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം ചെമ്പൻ തൊട്ടി സ്വദേശി ജോസ് മാത്യു ആണ് മരിച്ചത്. മംഗഫിലുള്ള കെട്ടിടത്തിൽ നിന്ന് വീണാണ് മരിച്ചത്. കോൺസ്റ്റിലക് എൻജിനീയറിങ് കമ്പനിയിൽ ഇലക്ട്രിക്കൽ സൂപർവൈസറായി ജോലി ചെയ്യുകയായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി: [** കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം ചെമ്പൻ തൊട്ടി സ്വദേശി ജോസ് മാത്യു ആണ് മരിച്ചത്. മംഗഫിലുള്ള കെട്ടിടത്തിൽ നിന്ന് വീണാണ് മരിച്ചത്. കോൺസ്റ്റിലക് എൻജിനീയറിങ് കമ്പനിയിൽ ഇലക്ട്രിക്കൽ സൂപർവൈസറായി ജോലി ചെയ്യുകയായിരുന്നു.

കുടുംബം കുവൈത്തിൽ ഉണ്ട്. ഭാര്യ നഴ്സ് ആയി ജോലി ചെയ്യുന്നു. മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/296189/kannur-native-dies-after-falling-from-building-kuwait)