---
title: "യുഎഇയിൽ ഉച്ചവിശ്രമം നിർബന്ധം; നിയമം ലംഘിച്ചാൽ കനത്ത പിഴ"
english_title: "Lunch break imandatory UAE heavy fines for violating the law"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/296190/lunch-break-imandatory-uae-heavy-fines-for-violating-the-law"
published_at: "2025-06-14T15:13:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d44ad76317_ddddde.jpg"
keywords: []
---

# യുഎഇയിൽ ഉച്ചവിശ്രമം നിർബന്ധം; നിയമം ലംഘിച്ചാൽ കനത്ത പിഴ

> **Lead Summary:** **അബുദാബി : [** പുറംതൊഴിൽ ചെയ്യുന്നവർക്ക് സംരക്ഷണമൊരുക്കാൻ യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. ഉച്ചവിശ്രമ നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും. സൂര്യപ്രകാശം നേരിട്ടേൽക്കുന്ന സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കായി ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതൽ മൂന്നുവരെയാണ് ഉച്ചവിശ്രമം.

## Article Content

**അബുദാബി : [** പുറംതൊഴിൽ ചെയ്യുന്നവർക്ക് സംരക്ഷണമൊരുക്കാൻ യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. ഉച്ചവിശ്രമ നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും. സൂര്യപ്രകാശം നേരിട്ടേൽക്കുന്ന സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കായി ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതൽ മൂന്നുവരെയാണ് ഉച്ചവിശ്രമം.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും കരാറുകാർക്കും പിഴ ചുമത്തും. സ്ഥാപനങ്ങൾക്ക് ഒരു തൊഴിലാളിക്ക് 5000 ദിർഹം (1.17 ലക്ഷം രൂപ) വീതമായിരിക്കും പിഴ ചുമത്തുക. വേനൽക്കാലത്ത് തുടർച്ചയായ 21-ാം തവണയാണ് മന്ത്രാലയം നിയമം നടപ്പാക്കുന്നത്. നിരോധിതസമയങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ കർശന പരിശോധനയും നടത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/296190/lunch-break-imandatory-uae-heavy-fines-for-violating-the-law)