---
title: "ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു  "
english_title: "Malayali pilgrim passes away after attending Hajj"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/296225/malayali-pilgrim-passes-away-after-attending-hajj"
published_at: "2025-06-14T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d65d542f56_dead.jpg"
keywords: []
---

# ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു  

> **Lead Summary:** **മക്ക: ** ഈ വർഷത്തെ ഹജ്ജിനെത്തിയ മലയാളി തീർഥാടക അന്തരിച്ചു . കാസർകോട്​ കള്ളക്കട്ട വിദ്യാനഗർ സ്വദേശി റുഖിയ ആണ് മക്കയിൽ മരിച്ചത്.

## Article Content

**മക്ക: ** ഈ വർഷത്തെ ഹജ്ജിനെത്തിയ മലയാളി തീർഥാടക അന്തരിച്ചു . കാസർകോട്​ കള്ളക്കട്ട വിദ്യാനഗർ സ്വദേശി റുഖിയ ആണ് മക്കയിൽ മരിച്ചത്.

ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് അഹമ്മദ് കുഞ്ഞിയുടെ കൂടെ കേരള ഹജ്ജ് കമ്മിറ്റിക്ക്​ കീഴിൽ കണ്ണൂരിൽനിന്നും ഹജ്ജിനെത്തിയതായിരുന്നു ഇവർ. ഇന്ത്യൻ ഹജ്ജ് മിഷന്റെ മക്ക അസീസിയയിലെ 334ാം നമ്പർ കെട്ടിടത്തിലായിരുന്നു താമസം.

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനത്തിന് പുറപ്പെടാനിരിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/296225/malayali-pilgrim-passes-away-after-attending-hajj)