---
title: "വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു"
english_title: "An expatriate Malayalee who was undergoing treatment for injuries in a car accident died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/29638/an-expatriate-malayalee-who-was-undergoing-treatment-for-injuries-in-a-car-accident-died"
published_at: "2022-03-04T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62218df88f432_death.jpg"
keywords: []
---

# വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **മസ്‌കത്ത്:** വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മസ്‌കത്തില്‍ മരണപ്പെട്ടു.ഓയൂര്‍ കരിങ്ങന്നൂര്‍ വാഴവിള വീട്ടില്‍ ജയതിലകന്‍ ആണ് മരിച്ചത്.

## Article Content

**മസ്‌കത്ത്:** വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മസ്‌കത്തില്‍ മരണപ്പെട്ടു.ഓയൂര്‍ കരിങ്ങന്നൂര്‍ വാഴവിള വീട്ടില്‍ ജയതിലകന്‍ ആണ് മരിച്ചത്.

ജനുവരി ഏഴിന് റുസ്താഖില്‍ രാവിലെ ആറിനായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് 50 ദിവസത്തില്‍ അധികമായി മസ്‌കത്തിലെ ഖൗല ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 30 വര്‍ഷമായി റുസ്താഖില്‍ പ്രവാസ ജീവിതം നയിച്ച് വരികയായിരുന്നു.

പിതാവ്:സുബ്രഹമണ്യന്‍. മാതാവ്: അംബിക. ഭാര്യ: പരേതയായ ഷൈലജ. മക്കള്‍: ജിബിന്‍ തിലക്, അഞ്ജന തിലക്. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/29638/an-expatriate-malayalee-who-was-undergoing-treatment-for-injuries-in-a-car-accident-died)