---
title: "ഉറക്കത്തിൽ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ജിസാനിൽ അന്തരിച്ചു"
english_title: "Heart attack Kozhikode native passes away Jisan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/296532/heart-attack-kozhikode-native-passes-away-jisan"
published_at: "2025-06-16T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fe0326442b_retert.jpg"
keywords: []
---

# ഉറക്കത്തിൽ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ജിസാനിൽ അന്തരിച്ചു

> **Lead Summary:** **ജിസാൻ: [ **ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്‌ശിൽ അന്തരിച്ചു. പരുത്തിപ്പാറ സ്വദേശി വടക്കെണി പൂവത്തുംകണ്ടി അഫ്സൽ താഹ ആണ് മരിച്ചത്. ജോലിസ്ഥലത്തെ മുറിയിൽ രാത്രി ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എട്ട് വർഷമായി ബെയ്‌ശിൽ റിവൈവ കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു.

## Article Content

**ജിസാൻ: [ **ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്‌ശിൽ അന്തരിച്ചു. പരുത്തിപ്പാറ സ്വദേശി വടക്കെണി പൂവത്തുംകണ്ടി അഫ്സൽ താഹ ആണ് മരിച്ചത്. ജോലിസ്ഥലത്തെ മുറിയിൽ രാത്രി ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എട്ട് വർഷമായി ബെയ്‌ശിൽ റിവൈവ കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു.

നിയമനടപടികൾക്ക് ശേഷം മൃതദേഹം ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: വടക്കെണി കോയാലി, മാതാവ്: ഖദീജ. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/296532/heart-attack-kozhikode-native-passes-away-jisan)