---
title: "കൂടുതൽ ശ്രദ്ധ, സിവില്‍ ഐഡി കൈമാറുന്നവര്‍ ശ്രദ്ധിക്കണം; അനധികൃത പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ കുവൈത്ത്"
english_title: " central bank kuwait taken strict action against illegal transaction"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/296715/central-bank-kuwait-taken-strict-action-against-illegal-transaction"
published_at: "2025-06-17T14:24:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68512d7d01c24_sss.jpg"
keywords: []
---

# കൂടുതൽ ശ്രദ്ധ, സിവില്‍ ഐഡി കൈമാറുന്നവര്‍ ശ്രദ്ധിക്കണം; അനധികൃത പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ കുവൈത്ത്

> **Lead Summary:** **കുവൈത്ത്: [ **അനിയന്ത്രിതമായി പണം അയക്കുന്നവരെ നിരീക്ഷിക്കാന്‍ കുവൈത്ത് അധികൃതര്‍. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം സിവില്‍ ഐഡി ഉപയോഗിച്ച് പണം അയയ്ക്കുന്നവര്‍ ഇനിമുതല്‍ കൂടുതലായി ശ്രദ്ധിക്കണം. കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത പണമിടപാടുകള്‍ എന്നിവയ്‌ക്കെതിരെ കുവൈത്ത് സെന്‍ട്രല്‍ബാങ്കും ആഭ്യന്തര മന്ത്രാലയവും ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് വിഭാഗവും നടപടി ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍, പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവ സൂക്ഷ്മമായ നിരീക്ഷണത്തിലാണ്.

## Article Content

**കുവൈത്ത്: [ **അനിയന്ത്രിതമായി പണം അയക്കുന്നവരെ നിരീക്ഷിക്കാന്‍ കുവൈത്ത് അധികൃതര്‍. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം സിവില്‍ ഐഡി ഉപയോഗിച്ച് പണം അയയ്ക്കുന്നവര്‍ ഇനിമുതല്‍ കൂടുതലായി ശ്രദ്ധിക്കണം. കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത പണമിടപാടുകള്‍ എന്നിവയ്‌ക്കെതിരെ കുവൈത്ത് സെന്‍ട്രല്‍ബാങ്കും ആഭ്യന്തര മന്ത്രാലയവും ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് വിഭാഗവും നടപടി ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍, പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവ സൂക്ഷ്മമായ നിരീക്ഷണത്തിലാണ്.

മദ്യം, മയക്കുമരുന്ന് ഇറക്കുമതി നടത്തുന്നവര്‍ പണം അയയ്ക്കാന്‍ മറ്റുളളവരെയാണ് ഉപയോഗപ്പെടുത്തുന്നത്. പണം കൈപ്പറ്റുന്നവര്‍ ആരെന്നും അയാള്‍ക്ക് എന്താണ് ജോലിയെന്നും പണം അയക്കുന്നവര്‍ക്ക് അറിയുകയുമില്ല. പറയുന്ന അക്കൗണ്ടിലേക്ക് പണം അയയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ അബദ്ധത്തില്‍ പെടുന്നവര്‍ നിരവധിയാണ്.

ഇവര്‍ അറിയാതെ കേസുകളില്‍ പോയി പെടുകയാണ് ചെയ്യുന്നത്. പണം സ്വീകരിക്കുന്നവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണെങ്കില്‍ നിങ്ങള്‍ ഉത്തരം പറയേണ്ടിവരികയും ചെയ്യും.അതുകൊണ്ട് സ്വന്തം സിവില്‍ ഐഡി ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് പണം അയക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ കൊടുക്കുന്ന ആളെക്കുറിച്ച് വ്യക്തമായ അറിവുണ്ടാകണം. മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്കും അക്കൗണ്ടുകളിലേക്കും പണം അയക്കുകയുമരുത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/296715/central-bank-kuwait-taken-strict-action-against-illegal-transaction)