---
title: "കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു"
english_title: "Kannur native passed away Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/296823/kannur-native-passed-away-oman"
published_at: "2025-06-17T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6851a0d40df9c_deathh.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

> **Lead Summary:** സലാല: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു. കണ്ണൂർ മാഹി പള്ളൂർ ചൊക്ലി സ്വദേശി പടയൻ വളപ്പിൽ മുഹമ്മദ് അഷറഫ് ആണ് ഹൃദയാഘാതം മൂലം ഒമാനിലെ സലാലയിൽ മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.

## Article Content

സലാല: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു. കണ്ണൂർ മാഹി പള്ളൂർ ചൊക്ലി സ്വദേശി പടയൻ വളപ്പിൽ മുഹമ്മദ് അഷറഫ് ആണ് ഹൃദയാഘാതം മൂലം ഒമാനിലെ സലാലയിൽ മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.

സന്ദർശക വീസയിൽ എത്തിയ മുഹമ്മദ് അഷറഫ് നേരത്തെ സലാലയിൽ ജോലി ചെയ്തിരുന്നയാളാണ്. ഭാര്യ: സാഹിറ. സൈഫുദ്ദീൻ, സിയാവുദ്ദീൻ, അഫ്‌സൽ, ജാസ്മിൻ, ജസീല എന്നിവർ മക്കളാണ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/296823/kannur-native-passed-away-oman)