---
title: "ഒമാനിൽ ഇനി മുന്തിരിക്കാലം; രണ്ടാം വിളവെടുപ്പുത്സവത്തിന് തുടക്കമായി"
english_title: "Grape season here Oman second harvest festival begins"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/296895/grape-season-here-oman-second-harvest-festival-begins"
published_at: "2025-06-18T11:53:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68525c2079dab_tttt.jpg"
keywords: []
---

# ഒമാനിൽ ഇനി മുന്തിരിക്കാലം; രണ്ടാം വിളവെടുപ്പുത്സവത്തിന് തുടക്കമായി

> **Lead Summary:** **[ **മുന്തിരി ഫെസ്റ്റിന് തുടക്കം കുറിച്ച് ഒമാന്‍. ഒമാനിലെ നോര്‍ത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി സംസ്ഥാനത്തെ റൗദ പട്ടണത്തിലാണ് മുന്തിരി കൃഷിയുടെ രണ്ടാം വിളവെടുപ്പുത്സവത്തിനു തുടക്കമായത്. നോര്‍ത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ പ്രാദേശിക നേതാക്കള്‍ വിളവെടുപ്പിനും പ്രദര്‍ശനത്തിനും നേതൃത്വം നല്‍കി. ‘മികച്ച മുന്തിരിയും പ്രാദേശിക ഉല്‍പ്പന്നങ്ങളും ആസ്വദിക്കുക, ഉത്സവത്തിന്റെ പരമ്പരാഗതവും വിപണനപരവുമായ അന്തരീക്ഷം അനുഭവിക്കുക” എന്ന തലക്കെട്ടിലാണ് വിളവെടുപ്പുത്സവം സംഘടിപ്പിക്കുന്നത്.

## Article Content

**[ **മുന്തിരി ഫെസ്റ്റിന് തുടക്കം കുറിച്ച് ഒമാന്‍. ഒമാനിലെ നോര്‍ത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി സംസ്ഥാനത്തെ റൗദ പട്ടണത്തിലാണ് മുന്തിരി കൃഷിയുടെ രണ്ടാം വിളവെടുപ്പുത്സവത്തിനു തുടക്കമായത്. നോര്‍ത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ പ്രാദേശിക നേതാക്കള്‍ വിളവെടുപ്പിനും പ്രദര്‍ശനത്തിനും നേതൃത്വം നല്‍കി. ‘മികച്ച മുന്തിരിയും പ്രാദേശിക ഉല്‍പ്പന്നങ്ങളും ആസ്വദിക്കുക, ഉത്സവത്തിന്റെ പരമ്പരാഗതവും വിപണനപരവുമായ അന്തരീക്ഷം അനുഭവിക്കുക” എന്ന തലക്കെട്ടിലാണ് വിളവെടുപ്പുത്സവം സംഘടിപ്പിക്കുന്നത്.

ഒമാനിലെ ജനങ്ങളും ഗവണ്‍മെന്റും തമ്മിലുള്ള സംയോജനത്തിന്റെ അടയാളമാണ് ഈ ഫെസ്റ്റ് എന്ന് വടക്കന്‍ ശര്‍ഖിയ ഗവര്‍ണര്‍ മഹ്‌മൂദ് ബിന്‍ യഹ്‌യ അല്‍ ദഹ്‌ലി പറഞ്ഞു. 2023ലെ ആദ്യ പതിപ്പില്‍ നിന്നും മുന്തിരി കൃഷിയുടെ വ്യാപ്തി എട്ട് ഏക്കറില്‍ നിന്നും 27 ഏക്കറായി ഉയര്‍ന്നിട്ടുണ്ട്. ആഗസ്റ്റ് ആദ്യംവരെ നീണ്ടുനില്‍ക്കുന്നതാണ് സീസണ്‍. പ്രാദേശികമായി വളര്‍ത്തുന്ന മുന്തിരിയുടെ രുചിയും ഉയര്‍ന്ന ഗുണനിലവാരവും കാരണം പ്രാദേശിക വിപണികളില്‍ ഏറെ ആവശ്യക്കാരാണ്. മുന്തിരി കര്‍ഷകര്‍ക്ക് ഒമാന്‍ കാര്‍ഷിക മന്ത്രാലയം നിരവധി സേവനങ്ങള്‍ നല്‍കുന്നുണ്ട്.

നടീല്‍ ദൂരം, മുന്തിരി ട്രെല്ലിസ് ഡിസൈന്‍, ആധുനിക ജലസേചന സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക മേല്‍നോട്ടവും ഉപദേശക തുടര്‍നടപടികളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, കീട നിയന്ത്രണം, കര്‍ഷകര്‍ക്ക് മുന്തിരി തൈകള്‍ നല്‍കല്‍, പ്രതിരോധ സ്‌പ്രേ ചെയ്യലും വളപ്രയോഗവും ഷെഡ്യൂള്‍ ചെയ്യല്‍ എന്നിവയിലും പ്രാദേശിക ഭരണകൂടങ്ങള്‍ സഹായം ചെയ്തുവരുന്നുണ്ട്. രുചി വൈവിധ്യത്തിന് പേരുകേട്ട തായിഫ്, അമേരിക്കന്‍, ടര്‍ക്കിഷ് മുന്തിരികള്‍ പോലുള്ള ഇറക്കുമതി ചെയ്ത ഇനങ്ങള്‍ക്കൊപ്പം പ്രാദേശിക കറുപ്പും വെളുപ്പും മുന്തിരിയുടെ ഇനവും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/296895/grape-season-here-oman-second-harvest-festival-begins)