---
title: "വേൾഡ് എക്സ്പോ 2030ന് റിയാദ് വേദിയാകും"
english_title: "Final approval Received host World Expo 2030 Riyadh."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/297147/final-approval-received-host-world-expo-2030-riyadh"
published_at: "2025-06-19T14:55:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853d7a98b631_EXPO.jpg"
keywords: []
---

# വേൾഡ് എക്സ്പോ 2030ന് റിയാദ് വേദിയാകും

> **Lead Summary:** **റിയാദ് : **വേൾഡ് എക്സ്പോ 2030 റിയാദിൽ നടത്താൻ അന്തിമ അംഗീകാരം ലഭിച്ചു. പാരിസിൽ നടന്ന ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസിന്റെ (ബിഐഇ) ജനറൽ അസംബ്ലി യോഗത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടായത്. സൗദി പ്രതിനിധി സംഘത്തിന് എക്സ്പോയുടെ പതാക കൈമാറി.

## Article Content

**റിയാദ് : **വേൾഡ് എക്സ്പോ 2030 റിയാദിൽ നടത്താൻ അന്തിമ അംഗീകാരം ലഭിച്ചു. പാരിസിൽ നടന്ന ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസിന്റെ (ബിഐഇ) ജനറൽ അസംബ്ലി യോഗത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടായത്. സൗദി പ്രതിനിധി സംഘത്തിന് എക്സ്പോയുടെ പതാക കൈമാറി.

ഫ്രാൻസിലെ സൗദി സ്ഥാനപതിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ റിയാദ് സിറ്റിക്കായുള്ള റോയൽ കമ്മീഷൻ പ്രതിനിധിയായ എൻജിനീയർ ഇബ്രാഹിം അൽ സുൽത്താൻ ആണ് യോഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിച്ചത്. രാജ്യാന്തര എക്സ്പോ ചരിത്രത്തിൽ പൂർണ്ണ റജിസ്ട്രേഷൻ ഫയൽ നിശ്ചിത സമയപരിധിയുടെ പകുതിക്കുള്ളിൽ വിജയകരമായി സമർപ്പിക്കുന്ന ആദ്യ നഗരമാണ് റിയാദ്. എക്സ്പോ 2030ന്റെ ആതിഥേയത്വത്തിനായുള്ള ഔദ്യോഗിക തയ്യാറെടുപ്പുകളുടെ അടുത്ത ഘട്ടത്തിന് ഈ അംഗീകാരം തുടക്കം കുറിക്കും.

ഇതിന്റെ ഭാഗമായി പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് ഔദ്യോഗിക ക്ഷണക്കത്തുകൾ അയക്കും. 2030 ഒക്ടോബർ ഒന്നു മുതൽ 2031 മാർച്ച് 31 വരെ 60 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ റിയാദിൽ നടക്കുന്ന എക്സ്പോയിൽ 40 ദശലക്ഷത്തിലധികം സന്ദർശകരെ പ്രതീക്ഷിക്കുന്നു. 195ൽ അധികം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഇത് ലോകത്തിലെ ഏറ്റവും വലിയ എക്സ്പോകളിൽ ഒന്നായി മാറും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/297147/final-approval-received-host-world-expo-2030-riyadh)