---
title: "യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; വിമാന ഷെഡ്യൂളുകളിൽ മാറ്റം വരുത്തി ഖത്തർ എയർവേസ്"
english_title: "Qatar Airways changes flight service schedule"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/297781/qatar-airways-changes-flight-service-schedule"
published_at: "2025-06-22T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857ec90f132e_qutar.jpg"
keywords: []
---

# യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; വിമാന ഷെഡ്യൂളുകളിൽ മാറ്റം വരുത്തി ഖത്തർ എയർവേസ്

> **Lead Summary:** **ദോഹ: **വി​മാ​ന​ങ്ങ​ളു​ടെ സർവീസ് സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം​ വ​രു​ത്തി ഖ​ത്ത​ർ എ​യ​ർ​വേ​സ്. മേഖലയിലെ നിലവിലെ സാഹചര്യം മുൻനിർത്തി എ​യ​ർ​ലൈ​നി​ന്റെ ആഗോള സർവീസിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടും നെ​റ്റ്‌​വ​ർ​ക്ക് ക​ണ​ക്ടി​വി​റ്റി ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നത്. ഇന്ന് മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

## Article Content

**ദോഹ: **വി​മാ​ന​ങ്ങ​ളു​ടെ സർവീസ് സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം​ വ​രു​ത്തി ഖ​ത്ത​ർ എ​യ​ർ​വേ​സ്. മേഖലയിലെ നിലവിലെ സാഹചര്യം മുൻനിർത്തി എ​യ​ർ​ലൈ​നി​ന്റെ ആഗോള സർവീസിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടും നെ​റ്റ്‌​വ​ർ​ക്ക് ക​ണ​ക്ടി​വി​റ്റി ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നത്. ഇന്ന് മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

യാത്രയ്ക്ക് മുൻപ് വിമാനങ്ങളുടെ സമയക്രമങ്ങൾ യാത്രക്കാർ പരിശോധിക്കണം. ചില വിമാനങ്ങൾ നിശ്ചയിച്ച ഷെഡ്യൂൾ സമയത്തേക്കാൾ നേരത്തെ പുറപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി. ഖത്തർ എയർവേയ്സ് വിമാനങ്ങളുടെ സമയക്രമങ്ങൾ കമ്പനിയുടെ മൊബൈൽ ആപ് അല്ലെങ്കിൽ വെബ്സൈറ്റിലൂടെ പരിശോധിച്ച് ഉറപ്പാക്കണമെന്നും അ​ധി​കൃ​ത​ർ ഓർമ്മിപ്പിച്ചു.

യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യാ​ണ് ത​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന​യെ​ന്നും സു​ര​ക്ഷി​ത​മാ​യ വി​മാ​ന യാ​ത്ര​ക​ൾ​ക്കാ​യി വ്യോ​മ​യാ​ന ച​ട്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/297781/qatar-airways-changes-flight-service-schedule)