കുവൈറ്റ് സിറ്റി: (gcc.truevisionnews.com) എട്ട് മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തി. കുവൈറ്റിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ ആണ് ഞെട്ടിക്കുന്ന സംഭവം. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗവർണറേറ്റിലെ പോലീസ് സ്റ്റേഷനിൽ നിന്നാണ് ഈ ക്രൂരകൃത്യം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. പരിക്കേറ്റ കുട്ടിയെ പിതാവ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പരിശോധനാ റിപ്പോർട്ടുകളിൽ ദുരൂഹതയുണ്ടെന്ന് ആശുപത്രിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉടനടി ഇടപെടുകയായിരുന്നു. ചോദ്യം ചെയ്യലിൽ, കുട്ടിയുടെ പിതാവ് താൻ കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാൽ, കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. പ്രതിയെ നിലവിൽ പൊതു അഭിഭാഷക കാര്യാലയത്തിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിനോട് ബന്ധപ്പെട്ട തുടർന്നുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
father beat and killed his own eight month old child.