---
title: "വിസ പുതുക്കാനായി ബഹ്​റൈനിൽ പോയി മടങ്ങുന്നതിനിടെ അപകടം;  മലയാളി പെൺകുട്ടി മരിച്ചു"
english_title: "Malayali girl died  car accident Eastern Province Saudi Arabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/298203/malayali-girl-died-car-accident-eastern-province-saudi-arabia"
published_at: "2025-06-24T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a750a52198_accident.jpg"
keywords: []
---

# വിസ പുതുക്കാനായി ബഹ്​റൈനിൽ പോയി മടങ്ങുന്നതിനിടെ അപകടം;  മലയാളി പെൺകുട്ടി മരിച്ചു

> **Lead Summary:** **റിയാദ്​: **സൗദി കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടം. മലയാളി പെൺകുട്ടി മരിച്ചു** .**സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്​സ വഴി​ റിയാദിലേക്കുള്ള റൂട്ടിൽ ചൊവ്വാഴ്​ച പുലർച്ചെയുണ്ടായ അപകടത്തിൽ തൃശൂർ നാട്ടിക സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാറിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫർഹാന ഷെറിൻ ആണ്​ മരിച്ചത്​.

## Article Content

**റിയാദ്​: **സൗദി കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടം. മലയാളി പെൺകുട്ടി മരിച്ചു** .**സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്​സ വഴി​ റിയാദിലേക്കുള്ള റൂട്ടിൽ ചൊവ്വാഴ്​ച പുലർച്ചെയുണ്ടായ അപകടത്തിൽ തൃശൂർ നാട്ടിക സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാറിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫർഹാന ഷെറിൻ ആണ്​ മരിച്ചത്​.

സിദ്ദീഖും ഭാര്യയും മറ്റ് രണ്ട് കുട്ടികളും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഫർഹാന ഷെറിൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരതരമെന്നാണ്​ വിവരം.

റിയാദിൽ ജോലി ചെയ്യുന്ന സിദ്ദീഖ്​ സന്ദർശന വിസയിലെത്തിയ കുടുംബത്തി​ന്റെ വിസ പുതുക്കാനായി ബഹ്​റൈനിൽ പോയി മടങ്ങു​മ്പോഴാണ്​ അപകടം. ദമ്മാം-റിയാദ്​ ഹൈവേയിൽ ഖുറൈസ്​ പട്ടണത്തിന്​ സമീപം ഹുറൈറ എന്ന സ്ഥലത്ത്​ വെച്ച്​ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/298203/malayali-girl-died-car-accident-eastern-province-saudi-arabia)