---
title: "മധുര വിപണി; സൗദിയിൽ ഈന്തപ്പഴ വിളവെടുപ്പ് കാലം "
english_title: "Date harvest season Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/298288/date-harvest-season-saudi-arabia"
published_at: "2025-06-24T22:16:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ad6dd71eb3_dates.jpg"
keywords: []
---

# മധുര വിപണി; സൗദിയിൽ ഈന്തപ്പഴ വിളവെടുപ്പ് കാലം 

> **Lead Summary:** **മദീന ** പ്രശസ്തമായ മദീന ഈന്തപ്പഴങ്ങൾ സൗദി വിപണിയിലെത്തി. സൗദി വിപണിയിൽ സാധാരണ ആദ്യമെത്തുന്നത് മദീനയിൽ വിളവെടുക്കുന്ന ഈന്തപ്പഴങ്ങളാണ്. ജൂണിൽ തുടങ്ങി നവംബറിൽ അവസാനിക്കുന്നതാണ് സൗദിയിലെ ഈന്തപ്പഴ വിളവെടുപ്പ് സീസൺ.

## Article Content

**മദീന ** പ്രശസ്തമായ മദീന ഈന്തപ്പഴങ്ങൾ സൗദി വിപണിയിലെത്തി. സൗദി വിപണിയിൽ സാധാരണ ആദ്യമെത്തുന്നത് മദീനയിൽ വിളവെടുക്കുന്ന ഈന്തപ്പഴങ്ങളാണ്. ജൂണിൽ തുടങ്ങി നവംബറിൽ അവസാനിക്കുന്നതാണ് സൗദിയിലെ ഈന്തപ്പഴ വിളവെടുപ്പ് സീസൺ.

58 ഓളം വ്യത്യസ്ത ഇനങ്ങളാണ് മദീന ഈന്തപ്പഴങ്ങളിലുള്ളത്. സൗദിയിൽ മൊത്തം 404ൽ അധികം ഈന്തപ്പഴ ഇനങ്ങൾ കൃഷി ചെയ്യുന്നുണ്ട്. അജ്‌വ, അൻബറ, സഫാവി, റുതാന, റാബിയ, ഷലാബി, ഹൽവ, ബർണി, ബർണി അൽ മദീന, ബർണി അൽ ഉല, അൽ ബൈദ്, അൽ ഐസ്, സക്രത്ത് അൽ മദീന, സക്രത് അൽ ബൈദ് എന്നിവയാണ് മദീനയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഈന്തപ്പഴ ഇനങ്ങളിൽ ഏറെ പ്രശസ്തം.

അഫന്ദിയ, റബായ്, സഖി, തബർജലി, സക്രത് യാമ്പു, അൽജവാസന, അൽബർഖ, അൽബർതാജി എന്നിവയും 21 ഓളം അധികം അറിയപ്പെടാത്ത ഇനങ്ങളുമുണ്ട്. 2023 അവസാനത്തോടെ രാജ്യത്തെ മൊത്തം ഈന്തപ്പഴ ഉൽപാദനം 1.9 ദശലക്ഷം ടൺ കവിഞ്ഞതായി കാർഷിക മന്ത്രാലയം സൂചിപ്പിച്ചു. 578000 ടൺ ലഭിച്ച ഖാസിം മേഖല മുന്നിലായിരുന്നു, 453000 ടണ്ണിൽ കൂടുതൽ ഉൽപാദനവുമായി റിയാദ് മേഖല തൊട്ടുപിന്നിലും, 343000 ടണ്ണിൽ കൂടുതൽ ഉൽപാദനവുമായി മദീന മേഖല മൂന്നാം സ്ഥാനത്തുമെത്തി.

258700 ടണ്ണിൽ കൂടുതൽ ഉൽപാദനവുമായി കിഴക്കൻ മേഖല രണ്ടാം സ്ഥാനത്തുമെത്തി. 31.8 ദശലക്ഷം വിളവെടുക്കുന്ന ഈന്തപ്പനകൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമായി 37.1 ദശലക്ഷം ഈന്തപ്പനകൾ രാജ്യത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/298288/date-harvest-season-saudi-arabia)