---
title: "ഒമാൻ-കേരള യാത്രയ്ക്ക് ചെലവ് കുറയും; 'ഫ്ളാഷ് വിൽപന' ഓഫറുമായി സലാം എയർ"
english_title: "OmanKerala travel costs reduced Salam Air offers flash sale"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/298382/omankerala-travel-costs-reduced-salam-air-offers-flash-sale"
published_at: "2025-06-25T13:08:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ba7d7dd614_yuyu.jpg"
keywords: []
---

# ഒമാൻ-കേരള യാത്രയ്ക്ക് ചെലവ് കുറയും; 'ഫ്ളാഷ് വിൽപന' ഓഫറുമായി സലാം എയർ

> **Lead Summary:** **മസ്‌കത്ത്: [ ** മധ്യവേനൽ അവധിക്കാല യാത്ര മുൻനിർത്തി ഗ്ലോബല്‍ ഫ്ളാഷ് വിൽപന പ്രഖ്യാപിച്ച് ഒമാന്റെ ദേശീയ വിമാന കമ്പനിയായ സലാം എയര്‍. കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. ഇക്കോണമി ക്ലാസ് നിരക്കുകളില്‍ 20 ശതമാനം വരെയാണ് നിരക്കിളവ്. ജൂലൈ രണ്ട് വരെയാണ് വിൽപന ഓഫർ‌ ലഭിക്കും. സെപ്തംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയാണ് യാത്രാ കാലാവധി.

## Article Content

**മസ്‌കത്ത്: [ ** മധ്യവേനൽ അവധിക്കാല യാത്ര മുൻനിർത്തി ഗ്ലോബല്‍ ഫ്ളാഷ് വിൽപന പ്രഖ്യാപിച്ച് ഒമാന്റെ ദേശീയ വിമാന കമ്പനിയായ സലാം എയര്‍. കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. ഇക്കോണമി ക്ലാസ് നിരക്കുകളില്‍ 20 ശതമാനം വരെയാണ് നിരക്കിളവ്. ജൂലൈ രണ്ട് വരെയാണ് വിൽപന ഓഫർ‌ ലഭിക്കും. സെപ്തംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയാണ് യാത്രാ കാലാവധി.

കോഴിക്കോടിന് 30 റിയാല്‍, കൊച്ചിയിലേക്ക് 35 റിയാല്‍, തിരുവനന്തപുരത്തേക്ക് 42 റിയാല്‍ എന്നിങ്ങനെയാണ് ഓഫർ നിരക്കുകള്‍ തുടങ്ങുന്നത്. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും ഓഫറുകള്‍ ലഭ്യമാണ്. മുംബൈ, ചൈന്നെ, ഡല്‍ഹി, ഗോവ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 25 റിയാൽ, ലക്നൗവിലേക്ക് 45 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ തുടങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/298382/omankerala-travel-costs-reduced-salam-air-offers-flash-sale)