---
title: "പ്രവാസി മലയാളി മസ്കത്തിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Expatriate Malayali dies after collapsing in Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/298440/expatriate-malayali-dies-after-collapsing-in-muscat"
published_at: "2025-06-25T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685bdfa76bad8_yutyu.jpg"
keywords: []
---

# പ്രവാസി മലയാളി മസ്കത്തിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **മസ്‌കത്ത്: [** പ്രവാസി മലയാളി മസ്കത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി ഒറ്റപ്പനമൂട് തെരുവിൽ വീട്ടിൽ അബ്ദുൽ ഗഫൂർ ആണ് മരണമ‍ടഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. അടുത്തിടെയാണ് അബ്ദുൽ ഗഫൂർ പുതിയ ജോലിയിൽ പ്രവേശിക്കാനായി മസ്ക്കത്തിലെ ഗാലയിൽ എത്തിയത്. പിതാവ്: ബാവകുഞ്ഞ്. മാതാവ്: റഹ്മാ ബീവി. ഭാര്യ: റെബീന. ഏഴാം ക്ലാസ് വിദ്യാർഥിയായ ആരിഫ് ഏക മകനാണ്.

## Article Content

**മസ്‌കത്ത്: [** പ്രവാസി മലയാളി മസ്കത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി ഒറ്റപ്പനമൂട് തെരുവിൽ വീട്ടിൽ അബ്ദുൽ ഗഫൂർ ആണ് മരണമ‍ടഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. അടുത്തിടെയാണ് അബ്ദുൽ ഗഫൂർ പുതിയ ജോലിയിൽ പ്രവേശിക്കാനായി മസ്ക്കത്തിലെ ഗാലയിൽ എത്തിയത്. പിതാവ്: ബാവകുഞ്ഞ്. മാതാവ്: റഹ്മാ ബീവി. ഭാര്യ: റെബീന. ഏഴാം ക്ലാസ് വിദ്യാർഥിയായ ആരിഫ് ഏക മകനാണ്.

ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മസ്‌ക്കത്തിലെ അമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കി. മരണാനന്തര നടപടികൾക്ക് ഐ സി എഫ് ഒമാൻ വെൽഫെയർ വിഭാഗം നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/298440/expatriate-malayali-dies-after-collapsing-in-muscat)