---
title: "യാത്രക്കാർക്ക് തീയതി മാറ്റാം; റീഫണ്ടും ആവശ്യപ്പെടാം; സർവീസ് ഷെഡ്യൂളുകൾ പുന:ക്രമീകരിക്കാൻ ഖത്തർ എയർവേയ്സ്"
english_title: "qatar airways reschedules flights"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/298443/qatar-airways-reschedules-flights"
published_at: "2025-06-25T17:15:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685be16f78d53_ii.jpg"
keywords: []
---

# യാത്രക്കാർക്ക് തീയതി മാറ്റാം; റീഫണ്ടും ആവശ്യപ്പെടാം; സർവീസ് ഷെഡ്യൂളുകൾ പുന:ക്രമീകരിക്കാൻ ഖത്തർ എയർവേയ്സ്

> **Lead Summary:** **ദോഹ : [ **ഖത്തറിന്റെ വ്യോമപാത അടച്ചതിനെ തുടർന്നുണ്ടായ തടസ്സങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സർവീസ് ഷെഡ്യൂളുകൾ പുന:ക്രമീകരിക്കാനുള്ള നടപടികൾ പുരോഗതിയിലെന്ന് ഖത്തർ എയർവേയ്സ്. ഈ മാസം 26 വരെ സേവനതടസ്സത്തിന് സാധ്യതയുണ്ടായേക്കാമെന്നും സൂചന.

## Article Content

**ദോഹ : [ **ഖത്തറിന്റെ വ്യോമപാത അടച്ചതിനെ തുടർന്നുണ്ടായ തടസ്സങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സർവീസ് ഷെഡ്യൂളുകൾ പുന:ക്രമീകരിക്കാനുള്ള നടപടികൾ പുരോഗതിയിലെന്ന് ഖത്തർ എയർവേയ്സ്. ഈ മാസം 26 വരെ സേവനതടസ്സത്തിന് സാധ്യതയുണ്ടായേക്കാമെന്നും സൂചന.

ജൂൺ 30 വരെയുള്ള യാത്രക്കായി ടിക്കറ്റെടുത്തവർക്ക് സൗജന്യമായി തന്നെ ജൂലൈ 15 വരെ യാത്രാ തീയതിയിൽ മാറ്റം വരുത്താം. ഇക്കാലയളവിൽ യാത്ര മാറ്റിവച്ചവർക്ക് ക്യാൻസലേഷൻ ഫീസ് നൽകാതെ തന്നെ റീഫണ്ട് ആവശ്യപ്പെടാമെന്നും അധികൃതർ നിർദേശിച്ചു. ഖത്തർ എയർവേയ്സിന്റെ എല്ലാ യാത്രക്കാരും എയർലൈനിന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ എല്ലാ അപ്ഡേറ്റുകളും പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഖത്തറിലെ യുഎസിന്റെ വ്യോമതാവളത്തിന് നേർക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് മുൻപായി പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഖത്തർ താൽക്കാലികമായി വ്യോമപാത അടച്ചത്. അർധരാത്രിയോടെ പുന:സ്ഥാപിച്ചെങ്കിലും ഹമദ് വിമാനത്താവളത്തിന്റെയും എയർലൈനുകളുടെയും പ്രവർത്തനങ്ങൾ സാധാരണനിലയിലേക്ക് എത്തുന്നതേയുള്ളു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/298443/qatar-airways-reschedules-flights)