സുഹൃത്തിനെ എയർപോർട്ടിൽ വിട്ട് തിരിച്ചു വരുമ്പോൾ വാഹനാപകടം, വയനാട് സ്വദേശിയായ പ്രവാസി മരിച്ചു

സുഹൃത്തിനെ എയർപോർട്ടിൽ വിട്ട് തിരിച്ചു വരുമ്പോൾ വാഹനാപകടം, വയനാട് സ്വദേശിയായ പ്രവാസി മരിച്ചു
Jun 25, 2025 05:22 PM | By Susmitha Surendran

റിയാദ്: (gcc.truevisionnews.com) വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചെമ്പന്‍ അഷ്‌റഫ് ജിദ്ദയില്‍ കാര്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ സുലൈമാനിയയില്‍ വെച്ചാണ് അപകടം നടന്നത്. സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ യാത്രയാക്കി തിരിച്ചുവരുമ്പോള്‍ അഷ്‌റഫ് ഓടിച്ചിരുന്ന കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ജിദ്ദയിലെ ഷാര്‍ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദീര്‍ഘകാലമായി മക്കയില്‍ ജോലി ചെയ്തിരുന്ന അഷ്‌റഫ് ഞായറാഴ്ചയാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. മക്കയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം മക്ക റീജിയന്‍ ഐ.സി.എഫ്. ഇക്കണോമിക് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സുല്‍ത്താന്‍ ബത്തേരി മര്‍ക്കസുദ്ദഅവ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലും അഷ്‌റഫ് സഹകരിച്ചിരുന്നു.



Chemban Ashraf died car accident Jeddah.

Next TV

Related Stories
ഹൃദയാഘാതം; മലയാളി നഴ്‌സ് ജിസാനിൽ അന്തരിച്ചു

Jun 25, 2025 05:25 PM

ഹൃദയാഘാതം; മലയാളി നഴ്‌സ് ജിസാനിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശിനി നഴ്‌സ് ജിസാനിനടുത്ത് ദർബിൽ അന്തരിച്ചു....

Read More >>
പ്രവാസി മലയാളി മസ്കത്തിൽ കുഴഞ്ഞുവീണ് മരിച്ചു

Jun 25, 2025 05:07 PM

പ്രവാസി മലയാളി മസ്കത്തിൽ കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി മസ്കത്തിൽ കുഴഞ്ഞുവീണ്...

Read More >>
വിസ പുതുക്കാനായി ബഹ്​റൈനിൽ പോയി മടങ്ങുന്നതിനിടെ അപകടം;  മലയാളി പെൺകുട്ടി മരിച്ചു

Jun 24, 2025 03:18 PM

വിസ പുതുക്കാനായി ബഹ്​റൈനിൽ പോയി മടങ്ങുന്നതിനിടെ അപകടം; മലയാളി പെൺകുട്ടി മരിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടം. മലയാളി പെൺകുട്ടി മരിച്ചു...

Read More >>
ഖത്തറുൾപ്പെടെ നാല് രാജ്യങ്ങളിലേക്ക് സർവിസ് നിർത്തിവെച്ച് സലാം എയർ

Jun 24, 2025 08:16 AM

ഖത്തറുൾപ്പെടെ നാല് രാജ്യങ്ങളിലേക്ക് സർവിസ് നിർത്തിവെച്ച് സലാം എയർ

ഖത്തറുൾപ്പെടെ നാല് രാജ്യങ്ങളിലേക്ക് സർവിസ് നിർത്തിവെച്ച് സലാം...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.