---
title: "ഹിജ്‌റ പുതുവർഷം: ദുബായിൽ പൊതു പാർക്കിങ് സൗജന്യം; മെട്രോ സർവീസും കൂടുതൽ സമയം"
english_title: "Hijri New Year Free public parking Dubai Metro service extended"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/298578/hijri-new-year-free-public-parking-dubai-metro-service-extended"
published_at: "2025-06-26T11:19:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ce202344fd_hjghjgh.jpg"
keywords: []
---

# ഹിജ്‌റ പുതുവർഷം: ദുബായിൽ പൊതു പാർക്കിങ് സൗജന്യം; മെട്രോ സർവീസും കൂടുതൽ സമയം

> **Lead Summary:** **ദുബായ്: [ ** അറബിക് കലണ്ടർ പ്രകാരമുള്ള ഹിജ്‌റ പുതുവർഷം പ്രമാണിച്ച് ഈ മാസം 27-ന് മൾട്ടി-ലെവൽ പാർക്കിങ് ഒഴികെ ദുബായിലെ എല്ലാ പൊതു പാർക്കിങ് സോണുകളിലും ഫീസ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 28 മുതൽ സാധാരണ പാർക്കിങ് ഫീസ് ഈടാക്കും.

## Article Content

**ദുബായ്: [ ** അറബിക് കലണ്ടർ പ്രകാരമുള്ള ഹിജ്‌റ പുതുവർഷം പ്രമാണിച്ച് ഈ മാസം 27-ന് മൾട്ടി-ലെവൽ പാർക്കിങ് ഒഴികെ ദുബായിലെ എല്ലാ പൊതു പാർക്കിങ് സോണുകളിലും ഫീസ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 28 മുതൽ സാധാരണ പാർക്കിങ് ഫീസ് ഈടാക്കും.

അവധി ദിനത്തിൽ ദുബായ് മെട്രോ രാവിലെ 5 മുതൽ അടുത്ത ദിവസം (28) പുലർച്ചെ 1 വരെ സർവീസ് നടത്തും. ദുബായ് ട്രാം 27 ന് രാവിലെ 6 മുതൽ 28ന് പുലർച്ചെ 1 വരെയും പ്രവർത്തിക്കും. എല്ലാ ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും വെള്ളിയാഴ്ച അടച്ചിടും. എന്നാൽ ഉമ്മു റമൂൽ, ദെയ്റ, അൽ ബർഷ, ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ പതിവുപോലെ 24 മണിക്കൂറും പ്രവർത്തിക്കും. എല്ലാ സർവീസ് പ്രൊവൈഡർ സെന്ററുകളും വെള്ളിയാഴ്ച അടച്ചിടും. വാഹന പരിശോധനാ സേവനങ്ങൾ ശനിയാഴ്ച പുനരാരംഭിക്കും.

പൊതു ബസുകളുടെയും മറൈൻ ട്രാൻസ്‌പോർട്ടിന്റെയും സമയക്രമം അറിയുന്നതിനായി യാത്രക്കാർക്ക് S’hail അല്ലെങ്കിൽ RTA ആപ്പുകൾ പരിശോധിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/298578/hijri-new-year-free-public-parking-dubai-metro-service-extended)