---
title: "കാത്തിരുന്ന ബിഗ് ടിക്കറ്റ് ഭാഗ്യം: ദുബായിലെ മലയാളി ഡ്രൈവറെ തേടി 34 ലക്ഷം രൂപ"
english_title: " long awaited big ticket fortune thirty four lakhs sought after by Malayali driver Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/298792/long-awaited-big-ticket-fortune-thirty-four-lakhs-sought-after-by-malayali-driver-dubai"
published_at: "2025-06-27T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e35133977e_dddd.jpg"
keywords: []
---

# കാത്തിരുന്ന ബിഗ് ടിക്കറ്റ് ഭാഗ്യം: ദുബായിലെ മലയാളി ഡ്രൈവറെ തേടി 34 ലക്ഷം രൂപ

> **Lead Summary:** **അബുദാബി: [ ** ബിഗ് ടിക്കറ്റ് അബുദാബി പ്രതിവാര ഇ-ഡ്രോ സീരീസ് 276-ൽ ദുബായിലെ പ്രവാസി മലയാളി നൗഷാദ് ചാത്തേരിക്ക് ഏകദേശം 33.9 ലക്ഷം രൂപ(150,000 ദിർഹം) സമ്മാനം. 15 വർഷമായി ദുബായിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം 20 വർഷമായി കൂട്ടുകാരുമായി ചേർന്ന് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്.

## Article Content

**അബുദാബി: [ ** ബിഗ് ടിക്കറ്റ് അബുദാബി പ്രതിവാര ഇ-ഡ്രോ സീരീസ് 276-ൽ ദുബായിലെ പ്രവാസി മലയാളി നൗഷാദ് ചാത്തേരിക്ക് ഏകദേശം 33.9 ലക്ഷം രൂപ(150,000 ദിർഹം) സമ്മാനം. 15 വർഷമായി ദുബായിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം 20 വർഷമായി കൂട്ടുകാരുമായി ചേർന്ന് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്.

വിജയം അറിയിക്കാൻ ഷോ ഹോസ്റ്റ് റിച്ചാർഡ് വിളിച്ചെങ്കിലും പലതവണ ശ്രമിച്ചിട്ടും നൗഷാദ് ഫോൺ എടുത്തില്ല. പിന്നീട്, ബിഗ് ടിക്കറ്റ് ടീം ഇദ്ദേഹവുമായി ബന്ധപ്പെടുകയായിരുന്നു. താൻ ശരിക്കും സന്തോഷവാനാണെന്നും ഇതൊരു ചെറിയ തുകയാണെങ്കിൽ പോലും വലിയ പ്രതീക്ഷ നൽകുന്നുവെന്നും നൗഷാദ് പറഞ്ഞു.

സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനാണ് നൗഷാദിന്റെ തീരുമാനം. തന്റെ വിഹിതം ആലോചിച്ച് ചെലവഴിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/298792/long-awaited-big-ticket-fortune-thirty-four-lakhs-sought-after-by-malayali-driver-dubai)