Jun 28, 2025 12:33 PM

ദോ​ഹ: (gcc.truevisionnews.com) രാ​ജ്യ​​ത്തെ ഗ​താ​ഗ​ത​മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മു​ന്നേ​റ്റ​മാ​യി ഓ​ട്ടോ​ണ​മ​സ് ഇ​ല​ക്ട്രി​ക് ടാ​ക്സി​ക​ളു​ടെ പു​തു​ഘ​ട്ട​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​വാ​സ​ല​ത്ത് (ക​ർ​വ) ഓ​ട്ടോ​ണ​മ​സ് ഇ​ല​ക്ട്രി​ക് ടാ​ക്സി​ക​ളു​ടെ ലെ​വ​ൽ 4 പ്ര​വ​ർ​ത്ത​ന​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യി ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ത​യാ​റെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി മ​ന്ത്രാ​ല​യ​ത്തി​ന്റെ ഏ​കോ​പ​ന​ത്തി​ൽ, ര​ണ്ട് ഘ​ട്ട​ത്തി​ലു​ള്ള പൈ​ല​റ്റ് പ്രോ​ഗ്രാം ഓ​ട്ടോ​ണ​മ​സ് ടാ​ക്സി​ക​ൾ​ക്കാ​യി ക​ർ​വ ന​ട​ത്തും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ, ഒ​രു വി​ദ​ഗ്ധ സം​ഘ​ത്തി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​തെ പ​രീ​ക്ഷ​ണ ഓ​ട്ട​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ര​ണ്ടാം ഘ​ട്ട​ത്തി​ൽ, ഡ്രൈ​വ​റി​ല്ലാ​തെ യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​യി പൂ​ർ​ണ​തോ​തി​ലു​ള്ള പ​രീ​ക്ഷ​ണ ഓ​ട്ട​വും ന​ട​ക്കും.

ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ പാ​ദം​വ​രെ തു​ട​രും. ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ്ര​വ​ർ​ത്ത​ന​വും കാ​ര്യ​ക്ഷ​മ​ത​യും വി​ല​യി​രു​ത്തും. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടൊ​പ്പം സ്മാ​ർ​ട്ട് മൊ​ബി​ലി​റ്റി പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത് ന​ട​പ്പാ​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഓ​രോ സ്വ​യം​നി​യ​ന്ത്രി​ത ടാ​ക്സി​യി​ലും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​റു ക്യാ​മ​റ​ക​ൾ, നാ​ല് റ​ഡാ​റു​ക​ൾ, നാ​ല് ലി​ഡാ​ർ യൂ​നി​റ്റു​ക​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ കൃ​ത്യ​മാ​യ നാ​വി​ഗേ​ഷ​നും ഉ​റ​പ്പു​വ​രു​ത്തു​ന്നു.

മു​മ്പ് ന​ട​പ്പാ​ക്കി​യ സ്വ​യം​നി​യ​ന്ത്രി​ത ഇ​ല​ക്ട്രി​ക് ബ​സ് പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച അ​നു​കൂ​ല പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്നാ​ണ് പു​തി​യ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. മ​ന്ത്രാ​ല​യം രൂ​പ​വ​ത്ക​രി​ച്ച സ്വ​യം ഓ​ട്ടോ​ണ​മ​സ് വാ​ഹ​ന​ങ്ങ​ളി​ലെ ന​യ​രേ​ഖ​യു​മാ​യി ഇ​ത് പൊ​രു​ത്ത​പ്പെ​ടു​ന്ന​തു​മാ​ണ്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ന​വീ​ന​വു​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലൂ​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഈ ​ന​യ​ത്തി​ന്റെ ല​ക്ഷ്യം.

Driverless taxis Qatar ready to change the level

Next TV

Top Stories










News Roundup






Entertainment News





https://gcc.truevisionnews.com/.