---
title: "ദിബ്ബയിൽ പാറയിടിഞ്ഞ് എക്സ്‌കവേറ്റർ ഡ്രൈവർ മരിച്ചു"
english_title: "Excavator driver dies rockfall Dibba"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/299057/excavator-driver-dies-rockfall-dibba"
published_at: "2025-06-28T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fa21650be9_uuu.jpg"
keywords: []
---

# ദിബ്ബയിൽ പാറയിടിഞ്ഞ് എക്സ്‌കവേറ്റർ ഡ്രൈവർ മരിച്ചു

> **Lead Summary:** മസ്‌കത്ത്: മുസന്ദം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിൽ പർവതപ്രദേശത്ത് പാറയിടിഞ്ഞ് എക്സ്‌കവേറ്റർ ഡ്രൈവർ മരിച്ചു. പർവതപ്രദേശത്ത് ഖനനത്തിനിടെയായിരുന്നു അപകടം.

## Article Content

മസ്‌കത്ത്: മുസന്ദം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിൽ പർവതപ്രദേശത്ത് പാറയിടിഞ്ഞ് എക്സ്‌കവേറ്റർ ഡ്രൈവർ മരിച്ചു. പർവതപ്രദേശത്ത് ഖനനത്തിനിടെയായിരുന്നു അപകടം.

മുസന്ദം യൂണിറ്റ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഭാരമേറിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവിടെ ഖനനം നടത്തിയിരുന്നത്. പാറയിടിച്ചിലിൽ ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/299057/excavator-driver-dies-rockfall-dibba)