---
title: "വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത; സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ കാ​ബി​ൻ മാ​നേ​ജ​ർ മ​രി​ച്ചു"
english_title: "Saudi Airlines cabin manager dies after falling ill  flight"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/299079/saudi-airlines-cabin-manager-dies-after-falling-ill-flight"
published_at: "2025-06-28T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fb56f410ef_ghxfgh.jpg"
keywords: []
---

# വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത; സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ കാ​ബി​ൻ മാ​നേ​ജ​ർ മ​രി​ച്ചു

> **Lead Summary:** **ജി​ദ്ദ:[ **വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ കാ​ബി​ൻ മാ​നേ​ജ​ർ മ​രി​ച്ചു. ജി​ദ്ദ​യി​ൽ​നി​ന്ന് ല​ണ്ട​നി​ലേ​ക്ക്​ പു​റ​പ്പെ​ട്ട എ​സ്.​വി 119 വി​മാ​ന​ത്തി​ൽ ത​​ന്റെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്നു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ്​ കാ​ബി​ൻ മാ​നേ​ജ​ർ മു​ഹ്​​സി​ൻ അ​ൽ​സ​ഹ്‌​റാ​നി മ​രി​ച്ച​തെ​ന്ന്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

## Article Content

**ജി​ദ്ദ:[ **വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ കാ​ബി​ൻ മാ​നേ​ജ​ർ മ​രി​ച്ചു. ജി​ദ്ദ​യി​ൽ​നി​ന്ന് ല​ണ്ട​നി​ലേ​ക്ക്​ പു​റ​പ്പെ​ട്ട എ​സ്.​വി 119 വി​മാ​ന​ത്തി​ൽ ത​​ന്റെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്നു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ്​ കാ​ബി​ൻ മാ​നേ​ജ​ർ മു​ഹ്​​സി​ൻ അ​ൽ​സ​ഹ്‌​റാ​നി മ​രി​ച്ച​തെ​ന്ന്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ച്ചു. പ​ക്ഷേ വി​മാ​നം കെ​യ്‌​റോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ അ​ദ്ദേ​ഹം മ​രി​ച്ചു. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ഈ​ജി​പ്തി​ലെ സൗ​ദി എം​ബ​സി​യു​മാ​യി ഏ​കോ​പ​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കാ​ബി​ൻ മാ​നേ​ജ​രു​ടെ മ​ര​ണ​ത്തി​ൽ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ അ​നു​ശോ​ചി​ച്ചു. സ​മ​ർ​പ്പ​ണ​ത്തി​നും അ​ച്ച​ട​ക്ക​ത്തി​നും അ​ൽ സ​ഹ്‌​റാ​നി ഒ​രു മാ​തൃ​ക​യാ​ണെ​ന്നും ഉ​യ​ർ​ന്ന ധാ​ർ​മി​ക​ത​ക്കും പ്ര​ഫ​ഷ​ന​ലി​സ​ത്തി​നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ വ​ള​രെ​യ​ധി​കം ബ​ഹു​മാ​നി​ച്ചി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലും പ​ര​മാ​വ​ധി ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ വി​മാ​ന​യാ​ത്ര പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ച്ച വി​മാ​ന ജീ​വ​ന​ക്കാ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/299079/saudi-airlines-cabin-manager-dies-after-falling-ill-flight)