---
title: "ജാഗ്രത വേണം; സംശയകരമായ വസ്തുക്കൾ കണ്ടാൽ അറിയിക്കണം, മിസൈൽ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഖത്തർ"
english_title: "Qatar issues warning after missile attack report suspicious objects seen"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/299121/qatar-issues-warning-after-missile-attack-report-suspicious-objects-seen"
published_at: "2025-06-28T17:53:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fdef1f15c0_666.jpg"
keywords: []
---

# ജാഗ്രത വേണം; സംശയകരമായ വസ്തുക്കൾ കണ്ടാൽ അറിയിക്കണം, മിസൈൽ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഖത്തർ

> **Lead Summary:** **ദോ​ഹ: [** അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇ​റാ​ൻ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​സൈ​ൽ അ​വ​ശേ​ഷി​പ്പു​ക​ളോ സം​ശ​യം തോ​ന്നി​ക്കു​ന്ന അ​സാ​ധാ​ര​ണ വ​സ്തു​ക്ക​ളോ ക​ണ്ടെ​ത്തി​യാ​ൽ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്ന് ഖത്തർ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ആ​വ​ശ്യ​പ്പെ​ട്ടു.

## Article Content

**ദോ​ഹ: [** അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇ​റാ​ൻ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​സൈ​ൽ അ​വ​ശേ​ഷി​പ്പു​ക​ളോ സം​ശ​യം തോ​ന്നി​ക്കു​ന്ന അ​സാ​ധാ​ര​ണ വ​സ്തു​ക്ക​ളോ ക​ണ്ടെ​ത്തി​യാ​ൽ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്ന് ഖത്തർ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്ത​രം വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നും ഇവ ജാ​ഗ്ര​താ​പൂ​ർ​വം കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തുണ്ടെന്നും അ​ധി​കൃ​ത​ർ അറിയിച്ചു. അ​പ​ക​ട​ഭീ​ഷ​ണി​യും പൊ​തു​ജ​നാ​രോ​ഗ്യ സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വ സ്പ​ർ​ശി​ക്കാ​നോ സ​മീ​പി​ക്കാ​നോ പാ​ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ നിർദ്ദേശിച്ചു.

ഇ​ത്ത​രം സം​ശ​യാ​സ്പ​ദ​മാ​യ വസ്തുക്കൾ ക​ണ്ടാ​ൽ 40442999 എന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും പ്രതിരോധ,ആഭ്യന്തര മ​ന്ത്രാ​ല​യ​ങ്ങ​ൾ ഓ​ർ​മി​പ്പി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/299121/qatar-issues-warning-after-missile-attack-report-suspicious-objects-seen)