---
title: "പ്രവാസികൾക്ക് സുവർണാവസരം: കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ്, 170 ദിർഹത്തിന് യുഎഇയിലെത്താം"
english_title: "Golden opportunity for expatriates Special service low price "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/299263/golden-opportunity-for-expatriates-special-service-low-price"
published_at: "2025-06-29T12:08:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6860df7eb4070_iii.jpg"
keywords: []
---

# പ്രവാസികൾക്ക് സുവർണാവസരം: കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ്, 170 ദിർഹത്തിന് യുഎഇയിലെത്താം

> **Lead Summary:** **[** കൊച്ചി, കോഴിക്കോട് സെക്ടറുകളിൽ നിന്ന് ഇപ്പോൾ യുഎഇയിലേക്കു വരാൻ സുവർണാവസരം. വൺവേക്ക് 170 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അൽഹിന്ദ് ട്രാവൽസ് കൊച്ചിയിൽനിന്നും കോഴിക്കോട്ടുനിന്നും ഫുജൈറയിലേക്ക് നടത്തുന്ന പ്രത്യേക വിമാനത്തിലാണ് ഈ നിരക്ക്.

## Article Content

**[** കൊച്ചി, കോഴിക്കോട് സെക്ടറുകളിൽ നിന്ന് ഇപ്പോൾ യുഎഇയിലേക്കു വരാൻ സുവർണാവസരം. വൺവേക്ക് 170 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അൽഹിന്ദ് ട്രാവൽസ് കൊച്ചിയിൽനിന്നും കോഴിക്കോട്ടുനിന്നും ഫുജൈറയിലേക്ക് നടത്തുന്ന പ്രത്യേക വിമാനത്തിലാണ് ഈ നിരക്ക്.

യുഎഇയിലെ വേനൽ അവധിക്കു നാട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്നവരെ കൊണ്ടുപോകുന്നതിനായി നടത്തുന്ന വിമാനത്തിൽ ഇങ്ങോട്ട് വരാനാണ് ഈ സുവർണാവസരം. ജൂലൈ 8 വരെ ഇരു സെക്ടറുകളിൽ നിന്നും ഇതേ നിരക്കിൽ ഫുജൈറയിലേക്കു വരാം.

ഇതുപോലെ ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 8 വരെ തിരക്കേറിയ സമയത്തു പ്രവാസികളെ യുഎഇയിൽ എത്തിക്കാനുള്ള പ്രത്യേക വിമാനം തിരിച്ചുപോകുമ്പോഴും കുറഞ്ഞ നിരക്കിൽ പ്രവാസികൾക്കു നാട്ടിലേക്കു പോകാൻ അവസരമൊരുക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/299263/golden-opportunity-for-expatriates-special-service-low-price)