---
title: "ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു"
english_title: "Heart attack Expatriate Malayali passes away Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/299322/heart-attack-expatriate-malayali-passes-away-riyadh"
published_at: "2025-06-29T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686111e79d1ad_gh5.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്​: [**[)] ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു. കൊല്ലം ക്ലാപ്പന പുതുത്തെരുവ്​ കാവുംതറയിൽ പരേതനായ അബ്​ദുൽ സലാമി​ന്റെ മകൻ ഷമീർ ആണ്​ മരിച്ചത്​. ബത്​ഹ ഗുറാബിയിലെ താമസസ്ഥലത്ത്​ വെച്ച്​ ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന്​ ഉടൻ റെഡ്​ ക്രസൻറ്​ ആംബുലൻസിൽ ദാറുൽ ശിഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**റിയാദ്​: [**[)] ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു. കൊല്ലം ക്ലാപ്പന പുതുത്തെരുവ്​ കാവുംതറയിൽ പരേതനായ അബ്​ദുൽ സലാമി​ന്റെ മകൻ ഷമീർ ആണ്​ മരിച്ചത്​. ബത്​ഹ ഗുറാബിയിലെ താമസസ്ഥലത്ത്​ വെച്ച്​ ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന്​ ഉടൻ റെഡ്​ ക്രസൻറ്​ ആംബുലൻസിൽ ദാറുൽ ശിഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ ഖബറടക്കും. 18 വർഷത്തിലേറെയായി റിയാദിലുള്ള ഷമീർ ബത്​ഹയിലെ ഗുറാബി സ്​ട്രീറ്റിൽ ഇലക്​ട്രിക്​ ഷോപ്പിൽ ജീവനക്കാരനായിരുന്നു. കുടുംബം വർഷങ്ങളായി റിയാദിൽ ഒപ്പമുണ്ട്​.

ഭാര്യ: അൻസില, മക്കൾ: മുഹമ്മദ്​ ഫർഹാൻ, ഫൈഹ, മുഹമ്മദ്​ ഫൗസാൻ. മാതാവ്​: റംല. സഹോദരങ്ങൾ: ഷാനവാസ്​, ഷംല. മരണാനന്തര നടപടിക്രമങ്ങൾ റിയാദ് ഐ.സി.എഫ് വെൽഫെയർ ടീം അംഗങ്ങളായ റസാഖ് വയൽക്കര, ഇബ്രാഹിം കരീം, അലി ചെറുവാടി, അമീൻ ഓച്ചിറ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/299322/heart-attack-expatriate-malayali-passes-away-riyadh)