---
title: "പെട്രോൾ, ഡീസൽ നിരക്കുകൾ കൂടും; യുഎഇയിൽ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു, നാളെ മുതൽ പ്രാബല്യത്തിൽ"
english_title: "Petrol and diesel prices increase New fuel prices announced UAE effective from tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/299538/petrol-and-diesel-prices-increase-new-fuel-prices-announced-uae-effective-from-tomorrow"
published_at: "2025-06-30T14:26:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686251667baee_hghjgh.jpg"
keywords: []
---

# പെട്രോൾ, ഡീസൽ നിരക്കുകൾ കൂടും; യുഎഇയിൽ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു, നാളെ മുതൽ പ്രാബല്യത്തിൽ

> **Lead Summary:** **ദുബായ്: [** യുഎഇയിൽ ജൂലൈയിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും വില വർധനവ്. ഈ മാസം ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷവും തുടർന്നുണ്ടായ യുഎസ് വ്യോമാക്രമണങ്ങളും ആഗോള എണ്ണവില വർധിപ്പിച്ചതിനാൽ ജൂലൈയിൽ യുഎഇയിലെ പെട്രോൾ വില ഉയരുമെന്ന് പ്രവചിച്ചിരുന്നു. ഈ പ്രവചനം ശരിവച്ചുകൊണ്ടാണ് പുതിയ വിലവർധനവ്.

## Article Content

**ദുബായ്: [** യുഎഇയിൽ ജൂലൈയിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും വില വർധനവ്. ഈ മാസം ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷവും തുടർന്നുണ്ടായ യുഎസ് വ്യോമാക്രമണങ്ങളും ആഗോള എണ്ണവില വർധിപ്പിച്ചതിനാൽ ജൂലൈയിൽ യുഎഇയിലെ പെട്രോൾ വില ഉയരുമെന്ന് പ്രവചിച്ചിരുന്നു. ഈ പ്രവചനം ശരിവച്ചുകൊണ്ടാണ് പുതിയ വിലവർധനവ്.

**നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ**

∙ സൂപ്പർ 98 പെട്രോൾ: ലിറ്ററിന് 2.70 ദിർഹം. ഇത് ജൂണിലെ 2.58 ദിർഹം നിരക്കിനേക്കാൾ കൂടുതലാണ്.

∙ സ്പെഷ്യൽ 95 : ലിറ്ററിന് 2.58 ദിർഹം. (നിലവിലെ നിരക്ക് 2.47ദിർഹം).

∙ ഇ-പ്ലസ് 91 : ലിറ്ററിന് 2.51 ദിർഹം. (2.39 ദിർഹം)

∙ ഡീസൽ: ലിറ്ററിന് 2.63 ദിർഹം. (2.45-ദിർഹം)

2015-ൽ യുഎഇ ഇന്ധനവില നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ആഗോള നിരക്കുകളുമായി ബന്ധപ്പെടുത്തുകയും ചെയ്തതു മുതൽ എല്ലാ മാസാവസാനവും പുതിയ നിരക്കുകൾ പ്രഖ്യാപിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/299538/petrol-and-diesel-prices-increase-new-fuel-prices-announced-uae-effective-from-tomorrow)