---
title: "യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്നുവീണ് മലയാളി യുവാവ് മരിച്ചു "
english_title: "Malayali youth dies after falling from building UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/299654/malayali-youth-dies-after-falling-from-building-uae"
published_at: "2025-06-30T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6862b755616f4_dead.jpg"
keywords: []
---

# യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്നുവീണ് മലയാളി യുവാവ് മരിച്ചു 

> **Lead Summary:** ** ** യുഎഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ കളർകോട് ശരത് നിവാസിൽ ശരത് രാജ് ആണ് മരിച്ചത്. 

## Article Content

** ** യുഎഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ കളർകോട് ശരത് നിവാസിൽ ശരത് രാജ് ആണ് മരിച്ചത്. 

റാസൽ ഖൈമയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ശരത് രാജ്. 26-ന് രാത്രിയിലായിരുന്നു അപകടം. സംസ്‌കാരം ചൊവ്വാഴ്ച അമ്മയുടെ കുടുംബവീടായ നെടുമുടി ആറ്റുവാത്തല വലിയമഠത്തിൽ വീട്ടുവളപ്പിൽവെച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/299654/malayali-youth-dies-after-falling-from-building-uae)