---
title: "കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു"
english_title: "Kannur native dies Oman after heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/299923/kannur-native-dies-oman-after-heart-attack"
published_at: "2025-07-01T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68641cc560aeb_1.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു

> **Lead Summary:** മസ്‌കത്ത്‌: കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു. ചാലാട് അലവിൽ സ്വദേശി പുളിക്കപ്പറമ്പിൽ ആദർശ് ആണ് മവേല സൂഖിലെ താമസ സ്ഥലത്ത് മരിച്ചത്.

## Article Content

മസ്‌കത്ത്‌: കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു. ചാലാട് അലവിൽ സ്വദേശി പുളിക്കപ്പറമ്പിൽ ആദർശ് ആണ് മവേല സൂഖിലെ താമസ സ്ഥലത്ത് മരിച്ചത്.

15 വർഷമായി മാവേല സൂഖിനടുത്ത് ഡിഷ്‌ ആന്റിന ഫിക്ക്സിങ് ജോലി ചെയ്യുകയായിരുന്നു.

പിതാവ്: സുബ്രമണ്യൻ, മാതാവ്: റീത്ത. ഭാര്യ: സബീന. മകൻ: അദർവ്. മൃതദേഹം നാട്ട​ിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യയും മകനും നാട്ടിലേക്ക് തിരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/299923/kannur-native-dies-oman-after-heart-attack)