കുവൈറ്റില്‍ മുപ്പതിനായിരം പ്രവാസികള്‍ക്ക് യാത്ര വിലക്ക്

കുവൈറ്റില്‍ മുപ്പതിനായിരം പ്രവാസികള്‍ക്ക് യാത്ര വിലക്കെന്ന് റിപോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പാണ് കുവൈറ്റില്‍ അധിവസിക്കുന്ന മുപ്പതിനായിരം പ്രവാസികള്‍ക്ക് യാത്ര വിലക്കേര്‍പ്പെടുത്തിയ കാര്യം വ്യക്തമാക്കിയത്.

സ്വദേശികളായ ഒരു ലക്ഷത്തിലധികമാളുകള്‍ക്ക് രാജ്യം വിടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ രീതിയിലുള്ള സാമ്ബത്തിക ബാധ്യതയുള്ളവര്‍ക്കാണ് ഈ വിലക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കുകള്‍, മറ്റു പണമിടപാട് സ്ഥാപനങ്ങളില്‍ സാമ്ബത്തിക ബാധ്യതയുള്ളവരാണ് വിലക്ക് നേരിടുക.

വിവിധ കമ്ബനികള്‍ നല്‍കിയ പരാതികള്‍ മൂലവും യാത്ര വിലക്കുള്ളവരും ഇതിലുള്‍പ്പെടും.ഇരുപത്തി ഒമ്ബതിനായിരം കുവൈറ്റി സ്ത്രീകളും യാത്രാ വിലക്ക് നേരിടുന്നവരില്‍ ഉണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *