സ്വദേശിവല്‍ക്കരണം: കുവൈറ്റില്‍ നിന്ന് 3000 വിദേശികളെ പിരിച്ചുവിടും

കുവൈറ്റ് സിറ്റി: സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുമേഖലയില്‍ ജോലിചെയ്യുന്ന മൂവായിരത്തോളം വിദേശികളെ അടുത്ത സാമ്പത്തികവര്‍ഷം (2019-2020) പിരിച്ചുവിടും എന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പൊതുമേഖലയില്‍ സ്വദേശികള്‍ക്കു നല്‍കാവുന്ന അവസരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടികയും തയാറാക്കാന്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കി.

Loading...

പൊതുമേഖലയില്‍ മൊത്തം തൊഴില്‍ശേഷിയുടെ നിശ്ചിത തോത് സ്വദേശികളായിരിക്കണം എന്ന നിലപാട് അനുസരിച്ചാണ് നടപടി. അതനുസരിച്ച് ഓരോ സ്ഥാപനത്തിലെയും തോതുകള്‍ കണക്കാക്കി അതിനനുസരിച്ചായിരിക്കണം ഒഴിവാക്കപ്പെടേണ്ട വിദേശികളുടെ പട്ടിക തയാറാക്കേണ്ടതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ വിദേശികളെയും ഒഴിവാക്കുക എന്നതു പ്രയാസമേറിയ കാര്യമാണ്. അതിനാല്‍ അനിവാര്യമായ തോതില്‍ മാത്രമായിരിക്കും നടപടികള്‍. എന്നാല്‍, സ്വദേശികള്‍ക്ക് അവസരം നല്‍കുന്നതിന് തടസ്സമായ നടപടികള്‍ സ്വീകരിക്കുകയുമില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ട പദ്ധതിയുടെ ഭാഗമായാണ് ഓരോ വര്‍ഷവും നിശ്ചിത തോതില്‍ വിദേശികളെ പൊതുമേഖലയില്‍നിന്ന് ഒഴിവാക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അതസമയം സ്വകാര്യമേഖലയില്‍ ഈ വര്‍ഷം 8000 സ്വദേശികള്‍ക്കു തൊഴിലവസരം ലഭ്യമാക്കും. പുതുതായി ബിരുദം നേടി ഇറങ്ങുന്ന 2000 പേരെയും സര്‍ക്കാര്‍ മേഖലയില്‍നിന്നു സ്വകാര്യമേഖലയില്‍ ജോലി മാറാന്‍ താല്‍പര്യമുള്ളവരെയുമാകും നിയോഗിക്കുക. 2025ന് അകം സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്കു ലഭ്യമാക്കേണ്ട തൊഴിലവസരങ്ങള്‍ സംബന്ധിച്ചു തയാറാക്കിയ പദ്ധതിയില്‍ ഉള്ളതാണ് ഈ നിര്‍ദേശം.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *