---
title: "ആളിപ്പടർന്ന് തീ; ദുബൈ ഹാർബറിൽ നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം"
english_title: "Fire breaks out construction site Dubai Harbor"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/300194/fire-breaks-out-construction-site-dubai-harbor"
published_at: "2025-07-03T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68660e47b392d_dubai.jpg"
keywords: []
---

# ആളിപ്പടർന്ന് തീ; ദുബൈ ഹാർബറിൽ നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം

> **Lead Summary:** **ദുബൈ: **ദുബൈ ഹാര്‍ബറില്‍ ഒരു നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.54നാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് കനത്ത പുക ഉയര്‍ന്നു.

## Article Content

**ദുബൈ: **ദുബൈ ഹാര്‍ബറില്‍ ഒരു നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.54നാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് കനത്ത പുക ഉയര്‍ന്നു.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേന തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/300194/fire-breaks-out-construction-site-dubai-harbor)