---
title: "സലാലയിൽ കാർ അപകടം: കണ്ണൂർ സ്വദേശിനിയായ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം"
english_title: "Car accident in Salalah Four-year-old girl from Kannur dies tragically"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/301064/car-accident-in-salalah-four-year-old-girl-from-kannur-dies-tragically"
published_at: "2025-07-07T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686b73e111137_ttt.jpg"
keywords: []
---

# സലാലയിൽ കാർ അപകടം: കണ്ണൂർ സ്വദേശിനിയായ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **സലാല: [** ഒമാനിലെ സലാലയിൽ നടന്ന കാർ അപകടത്തിൽ കണ്ണൂർ സ്വദേശിനായ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ബാംഗളൂരിലെ കെഎംസിസി നേതാവും സാമൂഹ്യ പ്രവർത്തകനുമായ മൊയ്തു മാണിയൂരിന്റെയും, മുക്കണ്ണി കരക്കാട് റസിയയുടെയും( മാണിയൂർ തണ്ടപ്പുറം) മകളായ ജസാ ഹയറയാണ് മരണപ്പെട്ടത്.

## Article Content

**സലാല: [** ഒമാനിലെ സലാലയിൽ നടന്ന കാർ അപകടത്തിൽ കണ്ണൂർ സ്വദേശിനായ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ബാംഗളൂരിലെ കെഎംസിസി നേതാവും സാമൂഹ്യ പ്രവർത്തകനുമായ മൊയ്തു മാണിയൂരിന്റെയും, മുക്കണ്ണി കരക്കാട് റസിയയുടെയും( മാണിയൂർ തണ്ടപ്പുറം) മകളായ ജസാ ഹയറയാണ് മരണപ്പെട്ടത്.

ഒമാനിലെ സലാലയിൽ നിന്ന് മടങ്ങിയ കുടുംബം സഞ്ചരിച്ച വാഹനം ആദം മിൽ വെച്ച് ചുഴിക്കാറ്റിൽ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റു അംഗങ്ങൾ നിസ്സാര പരിക്കുകളോടെ ആദം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നൗഷാദ് കാക്കേരിയുടെ നേതൃത്വത്തിൽ ഒമാൻ കെ എം സി സി പ്രവർത്തകർ സ്ഥലത്തെത്തി അടിയന്തിര സഹായങ്ങൾ ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/301064/car-accident-in-salalah-four-year-old-girl-from-kannur-dies-tragically)