---
title: "ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്"
english_title: "Three vehicles collide in Oman Five dead 11 injured including children"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/301858/three-vehicles-collide-in-oman-five-dead-11-injured-including-children"
published_at: "2025-07-11T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6870a91d969d9_dfsdf.jpg"
keywords: []
---

# ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

> **Lead Summary:** **മസ്കറ്റ്: [ ** ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. സംഭവത്തിൽ അഞ്ച് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദോഫാർ ​ഗവർണറേറ്റിൽ മഖ്ഷാനിന് ശേഷമുള്ള സുൽത്താൻ സെയ്ദ് ബിൻ തൈമുർ റോഡിലാണ് അപകടം ഉണ്ടായതെന്ന് റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു.

## Article Content

**മസ്കറ്റ്: [ ** ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. സംഭവത്തിൽ അഞ്ച് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദോഫാർ ​ഗവർണറേറ്റിൽ മഖ്ഷാനിന് ശേഷമുള്ള സുൽത്താൻ സെയ്ദ് ബിൻ തൈമുർ റോഡിലാണ് അപകടം ഉണ്ടായതെന്ന് റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു.

ഇന്ന് പുലർച്ചെ പ്രാദേശിക സമയം ഏഴ് മണിയോടെയാണ് സംഭവം. മരിച്ചവരിൽ രണ്ട് പേർ ഒമാൻ പൗരന്മാരും 3 പേർ യുഎഇ പൗരന്മാരും ആണ്. കൂടാതെ അഞ്ച് കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ രണ്ട് ഒമാനികളും ഒൻപത് യുഎഇ പൗരന്മാരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ മിക്കവരുടെയും നില ​ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

അപകടത്തിന്റെ വിവരം ലഭിച്ച ഉടൻ തന്നെ അടിയന്തിര സംഘം സംഭവ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കിയതായും ചെയ്തു. അപകടത്തിൽ അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/301858/three-vehicles-collide-in-oman-five-dead-11-injured-including-children)