അബുദാബി: (gcc.truevisionnews.com) മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ആലൂർ കൂറ്റനാട് പാലക്കാപ്പറമ്പിൽ ബിജു(31) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.
അബുദാബിയിൽ ഓഫീസ് ബോയിയായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്- പരേതനായ വേലായുധൻ. മാതാവ്-അയ്യ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Malayali youth found dead in Abu Dhabi