ദുബൈ:(gcc.truevisionnews.com) മലയാളി ഡോക്ടര്‍ ദുബൈയില്‍ അന്തരിച്ചു. തൃശ്ശൂര്‍ ടാഗോര്‍ നഗര്‍ സ്വദേശി പുലിപ്പറമ്പിൽ വീട്ടിൽ അന്‍വര്‍ സാദത്ത് ആണ് നിര്യാതനായത്. എല്ലുരോഗ വിദഗ്ധനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ ഭാഗമായ മെഡ്കെയര്‍ ഓര്‍ത്തോപീഡിക്സ് ആന്‍ഡ് സ്പൈന്‍ ഹോസ്പിറ്റലിലെ ഡോക്ടറുമാണ് അന്‍വര്‍ സാദത്ത്. 49 വയസ്സായിരുന്നു.
വെള്ളിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ദുബൈയില്‍ ഖബറടക്കും. പി.കെ മുഹമ്മദിന്റെയും പി.എ ഉമ്മുകുല്‍സുവിന്റെയും മകനാണ്. ഭാര്യ ജിഷ ബഷീര്‍, മക്കള്‍: മുഹമ്മദ് ആഷിര്‍, മുഹമ്മദ് ഇര്ഫാന് അന്‍വര്‍, ആയിഷ അന്‍വര്‍.
Malayali doctor passes away in Dubai